ബുധനാഴ്ച നടത്തിയ കോവിഡ് ടെസ്റ്റിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്

മിൽഖ സിങ്/ഫോട്ടോ: പിടിഐ
Last Updated :20 January 2024, 8:44 am IST

News Now

ന്യൂ‍ഡൽഹി: ട്രാക്കിലെ ഇന്ത്യയുടെ ഇതിഹാസ താരം മിൽഖാ സിങ്ങിന് കോവിഡ്. ബുധനാഴ്ച നടത്തിയ കോവിഡ് ടെസ്റ്റിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. 

അദ്ദേഹത്തിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്നും ഛണ്ഡി​ഗഡിലെ വസതിയിൽ ഐസൊലേഷനിൽ കഴിയുകയാണെന്നും മിൽഖാ സിങ്ങിന്റെ ഭാര്യ അറിയിച്ചു. വീട്ടുജോലിക്കാരിൽ ഒരാൾക്ക് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായിരുന്നു. ഇതിനെ തുടർന്നാണ് മിൽഖാ സിങ് കോവിഡ് ടെസ്റ്റ് നടത്തിയത്. 

കഴിഞ്ഞ ദിവസം രാത്രി മിൽഖാ സിങ്ങിന് കടുത്ത പനിയുണ്ടായതായി ഭാര്യ പറഞ്ഞു. എന്നാൽ മണവും രുചിയും തിരിച്ചറിയാൻ കഴിയുന്നുണ്ട്. കഴിഞ്ഞ വർഷം രാജ്യത്ത് ആദ്യ കോവിഡ് തരം​ഗം അലയടിച്ചപ്പോൾ മിൽഖാ സിങ് 2 ലക്ഷം രൂപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകിയിരുന്നു. 

ഒളിംപിക്സ് മെഡൽ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും ട്രാക്കിൽ ഇന്ത്യക്ക് ആവേശമുണർത്തുന്ന നിരവധി മുഹുർത്തങ്ങൾ പറക്കും സിഖ് എന്നറിയപ്പെടുന്ന താരത്തിൽ നിന്ന് വന്നിട്ടുണ്ട്. 1960ലെ ഒളിംപിക്സിൽ 400 മീറ്റർ ഓട്ടത്തിൽ ഫൈനലിലെത്തിയതോടെ ഒളിംപിക്സ് ഇവന്റിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി അദ്ദേഹം. എന്നാൽ ഫൈനലിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. എന്നാൽ അവിടെ അദ്ദേഹം ചേർത്ത നാഷണൽ റെക്കോർഡ് 40 വർഷത്തോളം ഇളകാതെ നിന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates