
News Now
അഹമ്മദാബാദ്: ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഓസീസ് താരം മിച്ചല് മാര്ഷിനെതിരെ സാമൂഹ്യമാധ്യമങ്ങളില് വിമര്ശനം. ലോകപ്പിന് മുകളില് രണ്ട് കാലുകളും കയറ്റിവെച്ചിരിക്കുന്ന താരത്തിന്റെ ചിത്രം പുറത്ത് വന്നതിന് പിന്നാലെയാണ് സോഷ്യല് മീഡിയ മാര്ഷിനെതിരെ തിരിഞ്ഞത്.
ഡ്രസ്സിങ് റൂമിലെ ആഘോഷങ്ങളുടെ ചിത്രങ്ങള് നായകന് പാറ്റ് കമിന്സ് ഇന്സ്റ്റഗ്രാമില് പങ്കുവെച്ചിരുന്നു. ഇതിലാണ് കിരീടത്തിന് മുകളില് കാല് വെച്ചിരിക്കുന്ന മിച്ചല് മാര്ഷിന്റെ ചിത്രവും ഉള്പ്പെട്ടത്.
പിന്നാലെ ചിത്രം സോഷ്യല് മീഡിയയില് വൈറലാകുകയായിരുന്നു. ലോകകപ്പ് ട്രോഫിയോടുള്ള അനാദരവാണ് ഓസീസ് താരത്തിന്റെ പ്രവൃത്തിയെന്ന് പറഞ്ഞാണ് സോഷ്യല് മീഡിയ വിമര്ശനം ഉന്നയിക്കുന്നത്. ഓസ്ട്രേലിയ ലോകകപ്പ് നേടി മണിക്കൂറുകള്ക്കകമാണ് ഈ ചിത്രത്തിന്റെ പേരില് വിവാദം ഉണ്ടായിരിക്കുന്നത്. ഓസ്ട്രലിയന് ടീം താമസിച്ചരുന്ന ഹോട്ടലിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ടീം അംഗങ്ങള് ഒരുമിച്ചിരുന്ന് സംസാരിക്കുന്നതും ചിത്രത്തില് കാണാം.
Australian all-rounder Mitchell Marsh with the ICC Cricket #WorldCup Trophy. They won the trophy but not the respect. pic.twitter.com/wrVmFCrIbe
â Pramod Kumar Singh (@SinghPramod2784) November 20, 2023

മിച്ചല് മാര്ഷിന്റെ പ്രവൃത്തി ലോകകപ്പിനോട് കാണിക്കുന്ന അനാദരവാണെന്നും ഇന്ത്യന് ടീമിനോടോ ഇന്ത്യന് ആരാധകരോടോ ഈ ട്രോഫിയുടെ മൂല്യത്തെ കുറിച്ച് ചോദിക്കു, ഇങ്ങനെയെല്ലാമാണ് ആരാധകരുടെ കമന്റുകള്. ചിലര് ഫുട്ബോള് ലോകകപ്പ് നേടിയ അര്ജന്റീനന് നായകന് ലയണല് മെസിയുടെ ചിത്രം പങ്കുവെച്ച് ''ലോകകപ്പ് അര്ഹിക്കുന്ന കൈകളില് എന്നും പോസ്റ്റ് ചെയ്തു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







