
55 പന്തില്‍ സെഞ്ച്വറിയടിച്ച് മിച്ചല്‍ മാര്‍ഷ്, ഓസ്ട്രേലിയ ഹാപ്പി!
പെര്‍ത്ത് സ്കോര്‍ചേസിനായി 58 പന്തില്‍ 102 റണ്‍സ്

ഹൊബാര്‍ട്ട്: ടി20 ലോകകപ്പിനൊരുങ്ങുന്ന ഓസ്ട്രേലിയ ടീമിനെ ഹാപ്പിയാക്കി നായകന് മിച്ചല്‍ മാര്‍ഷ്. ബിഗ് ബാഷ് ലീഗില്‍ താരം അതിവേഗം സെഞ്ച്വറിയുമായി കളം വാണു. പെര്‍ത്ത് സ്കോര്‍ചേസിനായി ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സിനെതിരെ 58 പന്തില്‍ 102 റണ്‍സെടുത്താണ് താരം തിളങ്ങിയത്.
25 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ മാര്‍ഷ് 55 പന്തില്‍ സെഞ്ച്വറിയിലുമെത്തി. 11 ഫോറും 5 സിക്സും തൂക്കിയാണ് ഓപ്പണറായി ഇറങ്ങി മാര്‍ഷ് കൂറ്റനടികളുമായി കളം നിറഞ്ഞത്.
മാര്‍ഷിന്റേയും നാലാമനായി ക്രീസിലെത്തിയ ആരോണ്‍ ഹാര്ഡിയുടേയും മികവില്‍ സ്കോര്ചേസ് 3 വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഹാര്‍ഡി 43 പന്തില്‍ 9 ഫോറും 5 സിക്സും സഹിതം 94 റണ്‍സുമായി പുറത്താകാതെ നിന്നു.
മാര്‍ഷ്- ഹാര്‍ഡി സഖ്യം മൂന്നാം വിക്കറ്റില്‍ 164 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. 14 ഓവറിലാണ് സഖ്യം 164 റണ്‍സ് ചേര്‍ത്തത്.
WHAT TO READ NEXT

അവസാന പന്ത് വരെ ആവേശം; രാജസ്ഥാനെ വീഴ്ത്തി കേരളത്തിന് തകര്‍പ്പന്‍ ജയം
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Star Australia all-rounder mitchell marsh put in a brilliant performance against Hobart Hurricanes in the ongoing BBL.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



