
സ്റ്റാര്‍ക്ക് വരുന്നു! ഡല്‍ഹി ക്യാപിറ്റല്‍സ് ഹാപ്പി
ഐപിഎല്‍ കളിക്കാന്‍ അനുമതി നല്കി ക്രിക്കറ്റ് ഓസ്ട്രേലിയ

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു വമ്പന്‍ പ്രതീക്ഷ നല്കുന്ന വാര്‍ത്ത അങ്ങ് ഓസ്ട്രേലിയയില്‍ നിന്നു എത്തി. സുപ്രീം ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഉടന്‍ തന്നെ ടീമിനൊപ്പം ചേരും. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ഫിറ്റ്നസ് വീണ്ടെടുത്തു. ഫിറ്റ്നസ് ടെസ്റ്റില്‍ വിജയിച്ചതോടെ താരത്തിനു ഐപിഎല്‍ കളിക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ അനുമതിയും നല്കി. ഡല്‍ഹി അടുത്ത മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെയാണ് നേരിടുന്നത്. ഈ പോരാട്ടത്തില്‍ സ്റ്റാര്‍ക്ക് കളിക്കുമെന്നാണ് പുതിയ വിവരം.
ആറ് മത്സരങ്ങളില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയുമായി നില്ക്കുന്ന ഡല്‍ഹിക്ക് ഓസീസ് താരത്തിന്റെ വരവ് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. താരത്തിന്റെ മികവും പരിചയ സമ്പത്തും ബൗളിങ് നിരയ്ക്ക് ശക്തിയേകുമെന്ന പ്രതീക്ഷയിലാണ് ടീം.
മെയ് ഒന്നിനാണ് ഡല്‍ഹി- രാജസ്ഥാന് പോരാട്ടം. ഈ മത്സരത്തിനു മുന്‍പ് ടീം ക്യാംപില്‍ സ്റ്റാര്ക്കെത്തും. മത്സരത്തിനുള്ള ഇലവനില്‍ ഓസീസ് പേസറുമുണ്ടാകും.
കൈമുട്ടിനും തോളിനും പരിക്കേറ്റാണ് താരം വിശ്രമത്തിലായിരുന്നത്. ഐപിഎല്ലിലെ തുടക്കത്തിലെ ചില മത്സരങ്ങള്‍ താരത്തിനു നഷ്ടമാകുമെന്നു നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആഷസ് പരമ്പരയ്ക്കു ശേഷം ബിഗ് ബാഷ് ലീഗിലും സ്റ്റാര്‍ക്ക് കളിച്ചിരുന്നു. ആഷസ് പരമ്പരയിലെ മാന്‍ ഓഫ് ദി സീരീസും 36കാരനായ സ്റ്റാര്‍ക്കായിരുന്നു.
കഴിഞ്ഞ സീസണില്‍ ഡല്‍ഹിയുടെ ബൗളിങ് നിരയെ നയിച്ചത് സ്റ്റാര്‍ക്കാണ്. താരം 11 മത്സരങ്ങളില്‍ നിന്നു 14 വിക്കറ്റെടുത്തു മികവും പുലര്‍ത്തിയിരുന്നു.
WHAT TO READ NEXT

അമ്മയുടെ വിയോഗത്തിൽ നെഞ്ച് നീറി മുകേഷ് ചൗധരി, ചെന്നൈ ക്യാംപ് വിട്ടു
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Mitchell Starc has been cleared to return to IPL 2026 after recovering from injury
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



