
2021ലെ ഏറ്റവും മികച്ച ടി20 താരം; ഐസിസി പുരസ്കാരം പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാന്
2021ലെ ഏറ്റവും മികച്ച ടി20 താരം; ഐസിസി പുരസ്കാരം പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാന്
ദുബായ്: ഐസിസിയുടെ 2021ലെ ഏറ്റവും മികച്ച ടി20 ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം പാകിസ്ഥാൻ വിക്കറ്റ് കീപ്പറും ഓപ്പണിങ് ബാറ്ററുമായി മുഹമ്മദ് റിസ്വാന്. 2021 കലണ്ടർ വർഷത്തിൽ ടി20യിൽ മിന്നും ഫോമിൽ കളിച്ച താരമാണ് റിസ്വാൻ. ഇതാദ്യമായാണ് റിസ്വാൻ പുരസ്‌കാരത്തിനർഹനാകുന്നത്.
2021ൽ 29 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ച റിസ്വാൻ 73.66 ശരാശരിയിൽ 1326 റൺസാണ് അടിച്ചുകൂട്ടിയത്. ഇതിൽ ഒരു സെഞ്ച്വറിയും ഉൾപ്പെടും. 134.89 ആണ് സ്‌ട്രൈക്ക് റേറ്റ്.
Sheer Consistency, indomitable spirit and some breathtaking knocks
â ICC (@ICC) January 23, 2022
2021 was memorable for Mohammad Rizwan
More https://t.co/9guq9xKOod pic.twitter.com/6VZo7aaRIA
2021 ടി20 ലോകകപ്പിലും താരം മിന്നും പ്രകടനം പുറത്തെടുത്തിരുന്നു. ടി20 ലോകകപ്പിൽ ഏറ്റവുമധികം റൺസെടുത്ത മൂന്നാമത്തെ താരമാണ് റിസ്വാൻ. ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാന് പത്ത് വിക്കറ്റിന്റെ കൂറ്റൻ ജയം സമ്മാനിച്ചതിൽ റിസ്വാൻ നിർണായക പങ്കുവഹിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കറാച്ചിയിൽ നടന്ന ടി20 മത്സരത്തിലാണ് റിസ്വാൻ സെഞ്ച്വറി നേടിയത്. പിന്നാലെ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ 87 റൺസും അടിച്ചെടുത്തു. ബാറ്റ് കൊണ്ട് മാത്രമല്ല വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം പുറത്തെടുക്കാൻ റിസ്വാന് കഴിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
