ബുമ്രയുടെ പകരക്കാരന്‍; മുഹമ്മദ് ഷമി ലോകകപ്പ് ടീമിൽ 

ഷമിക്കൊപ്പം ഓസ്‌ട്രേലിയയിലേക്ക് പറക്കുന്ന മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ബേക്ക്അപ്പ് താരങ്ങളായി ടീമിലുണ്ടാകും

ഫോട്ടോ: ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:07 am IST
Edited by :migrator

മുംബൈ: പരിക്കേറ്റ് പുറത്തായ ജസ്പ്രിത് ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമി ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടംപിടിച്ചു. സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് ഷമിയെ പകരക്കാരനായി പ്രഖ്യാപിച്ചത്. 

നിലവില്‍ താരം ഓസ്‌ട്രേലിയയില്‍ എത്തി ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനം തുടങ്ങിയിട്ടുണ്ട്. ഷമിക്കൊപ്പം ഓസ്‌ട്രേലിയയിലേക്ക് പറക്കുന്ന മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ബേക്ക്അപ്പ് താരങ്ങളായി ടീമിലുണ്ടാകും. 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now