ഇന്ത്യയുടെ ടി20 സ്‌ക്വാഡില്‍ മാറ്റം, സിറാജിന് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

Mohammed Siraj withdrawn from Ireland and England T20I series.
മുഹമ്മദ് സിറാജ്
Edited by :Amal Joy
Last Updated :9 ജൂൺ 2026, 9:55 pm IST

ന്യൂഡല്‍ഹി: അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കി. ജോലിഭാരം കണക്കിലെടുത്ത് ബിസിസിഐ താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. പ്രസിദ്ധ് കൃഷ്ണയാണ് പകരക്കാരനായി ടീമിലെത്തിയത്.

ബിസിസിഐ മെഡിക്കല്‍ ടീമിന്റെയും ടീം മാനേജ്മെന്റിന്റെയും ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനമെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ജോലി ഭാരം പരിഗണിച്ച് സിറാജിന് വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. നീണ്ട അന്താരാഷ്ട്ര സീസണിന് മുന്നോടിയായി മതിയായ വിശ്രമം ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായാണ് ഈ തീരുമാനമെടുത്തത്. രണ്ട് ടി20 പരമ്പരകളിലും സിറാജിന് പകരമായി പ്രസിദ്ധ് കൃഷ്ണയെ തെരഞ്ഞെടുത്തിട്ടുണ്ട്. - ബിസിസിഐ വ്യക്തമാക്കി. ടി20 പരമ്പരയില്‍ നിന്നാണ് സിറാജിനെ ഒഴിവാക്കിയതെന്നും പര്യടനത്തിലെ ഏകദിന പരമ്പരയില്‍ സിറാജ് ടീമിനൊപ്പം ചേരുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ടീം: ശ്രേയസ് അയ്യര്‍, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്, വൈഭവ് സൂര്യവംശി, പ്രസിദ്ധ് കൃഷ്ണ.

News Now

Summary

Mohammed Siraj withdrawn from Ireland and England T20I series

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates