
ഹിജാബ് ധരിച്ച് ലോകകപ്പില്‍ പന്ത് തട്ടി; പുതു ചരിത്രമെഴുതി മൊറോക്കോ ഫുട്ബോളര് നൗഹൈല ബെന്‍സിന
ഫിഫ ലോകകപ്പ് പോരാട്ടത്തില്‍ ആദ്യമായാണ് ഒരു താരം ഹിജാബ് ധരിച്ചിറങ്ങുന്നത്

അഡ്ലെയ്ഡ്: ഫുട്ബോളിന്റെ ചരിത്രത്തിലേക്കാണ് മൊറോക്കോ വനിതാ താരം നൗഹൈല ബെന്‍സിന പന്ത് തട്ടിയത്. ഫിഫ വനിതാ ലോകകപ്പ് പോരാട്ടത്തില്‍ ഹിജാബ് ധരിച്ച് പന്ത് തട്ടുന്ന ആദ്യ താരമെന്ന അനുപമ റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്.
ഇത്തരത്തിലുള്ള മത ചിഹ്നങ്ങള്‍ ഫുട്ബോള്‍ ഗ്രൗണ്ടില്‍ ഉപയോഗിക്കുന്നതിനു നേരത്തെ ഫിഫ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ നിയമം മാറ്റി. ഇതോടെ ഹിജാബ് ധരിച്ച് വനിതാ താരങ്ങള്‍ ഗ്രൗണ്ടില്‍ കളിക്കാനിറങ്ങാനും തുടങ്ങി.
എന്നാല്‍ ഫിഫ ലോകകപ്പ് പോരാട്ടത്തില്‍ ആദ്യമായാണ് ഒരു താരം ഹിജാബ് ധരിച്ചിറങ്ങുന്നത്. ദക്ഷിണ കൊറിയക്കെതിരായ പോരാട്ടത്തില്‍ പ്രതിരോധ താരമായ ബെന്‍സിന ഹിജാബ് ധരിച്ചാണ് കളിച്ചത്. മത്സരത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിനു അവര്‍ കൊറിയയെ അട്ടിമറിച്ച് വനിതാ ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി ചരിത്രമെഴുതി.
ഇതാദ്യമായാണ് മൊറോക്കോ വനിതാ ടീം ലോകകപ്പ് കളിക്കുന്നത്. വനിതാ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ രണ്ടാം സ്ഥാനത്തെത്തി കഴിഞ്ഞ വര്‍ഷം ടീം ചരിത്രമെഴുതിയിരുന്നു. പിന്നാലെയാണ് ലോകകപ്പിനെത്തിയത്. ആദ്യ മത്സരത്തില്‍ ജര്‍മനിയോട് 6-0ത്തിന്റെ വമ്പന്‍ തോല്‍വിയാണ് അവര്‍ ഏറ്റുവാങ്ങിയത്. മത്സരത്തില്‍ പക്ഷേ ബെന്‍സിന കളിച്ചിരുന്നില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
