
നായക സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോനി; ചെന്നൈ സൂപ്പര്‍ കിങ്‌സിനെ രവീന്ദ്ര ജഡേജ നയിക്കും
ഐപിഎല്‍ പതിനഞ്ചാം സീസണിന് രണ്ട് ദിവസം മാത്രം മുന്‍പില്‍ നില്‍ക്കെയാണ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറുന്നതായുള്ള പ്രഖ്യാപനം
മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോനി. ഐപിഎല്‍ പതിനഞ്ചാം സീസണിന് രണ്ട് ദിവസം മാത്രം മുന്‍പില്‍ നില്‍ക്കെയാണ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറുന്നതായുള്ള പ്രഖ്യാപനം.
രവീന്ദ്ര ജഡേജയാണ് പുതിയ ക്യാപ്റ്റന്‍. നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന താരവും രവീന്ദ്ര ജഡേജയാണ്. 16 കോടി രൂപയ്ക്കാണ് ജഡേജയെ ചെന്നൈ നിലനിര്‍ത്തിയത്. ധോനിയുടെ പ്രതിഫലം 12 കോടിയും. ഇതില്‍ നിന്ന് തന്നെ അടുത്ത ക്യാപ്റ്റനായി ജഡേജയെയാണ് ചെന്നൈ പരിഗണിക്കുന്നത് എന്ന് വ്യക്തമായിരുന്നു. 2012 മുതല്‍ ചെന്നൈയുടെ ഭാഗമാണ് ജഡേജ. ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മാത്രം എത്തുന്ന മൂന്നാമത്തെ മാത്രം താരവും.
Official Statement #WhistlePodu #Yellove @msdhoni @imjadeja
â Chennai Super Kings (@ChennaiIPL) March 24, 2022
2008ല്‍ ഐപിഎല്‍ ആരംഭിച്ചത് മുതല്‍ ധോനിയുടെ കീഴിലാണ് ചെന്നൈ. നാല് ഐപിഎല്‍ കിരീടങ്ങളിലേക്ക് ചെന്നൈയെ ധോനി നയിച്ചു. 2010,2011,2018,2021 വര്‍ഷങ്ങളിലാണ് ചെന്നൈ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. രണ്ട് വട്ടം ചാമ്പ്യന്‍സ് ലീഗ് ജേതാക്കളുമായി. 2010ലും 2014ലുമായിരുന്നു ഇത്. 11 തവണയാണ് ചെന്നൈയെ ധോനി പ്ലേഓഫിലേക്ക് എത്തിച്ചത്. ഫൈനലില്‍ കളിച്ചത് 9 വട്ടവും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

Related News


തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി
