മൂന്നാം ദിനം സൂപ്പര്‍ പോരാട്ടം, രണ്ടാമിന്നിങ്‌സിലും മുന്‍നിര തകര്‍ന്നു, വിജയത്തിനായി ഇന്ത്യ കിതയ്ക്കുന്നു

ന്യൂസിലന്‍ഡിനെതിരായ മൂന്നാമത്തേതും അവസാനത്തേതുമായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 147 റണ്‍സ് വിജയലക്ഷ്യം

mumbai test
ടെസ്റ്റ് മത്സരത്തിൽ നിന്ന് പിടിഐ
Last Updated :3 November 2024, 10:52 am IST
Edited by :jayakumarna

മുംബൈ: മുംബൈയില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ മൂന്നാമത്തേതും അവസാനത്തേതുമായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 147 റണ്‍സ് വിജയലക്ഷ്യം. ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങ് തുടങ്ങിയ ന്യൂസിലന്‍ഡ് 174 റണ്‍സിന് പുറത്തായി. രവീന്ദ്ര ജഡേജയ്ക്ക് 5 വിക്കറ്റ് നേടി. അശ്വിന്‍ മൂന്നു വിക്കറ്റും നേടിയിട്ടുണ്ട്.

വിജയം തേടി രണ്ടാമിന്നിങ്‌സ് തുടങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. ഒമ്പത് ഓവറിനിടെ അഞ്ചു മുന്‍നിര വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. യശസ്വി ജയ്‌സ്വാള്‍ (5), രോഹിത് ശര്‍മ്മ (11), ശുഭ്മാന്‍ ഗില്‍ (1), വിരാട് കോഹ്‌ലി (1), സര്‍ഫറാസ് ഖാന്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

മൂന്നു വിക്കറ്റ് വീഴ്ത്തിയ ഇജാസ് പട്ടേലാണ് ഇന്ത്യയെ തുടക്കത്തിലേ തകര്‍ത്തത്. മാറ്റ് ഹെന്റി, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ആദ്യ രണ്ടു ടെസ്റ്റും വിജയിച്ച ന്യൂസിഡന്‍ഡ് പരമ്പര നേടിയിരുന്നു. സമ്പൂര്‍ണ തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now