
അടുത്തേക്ക് വരുമ്പോൾ ബാറ്റ്സ്മാനെ തള്ളണം, ബൗളറോട് മുഷ്ഫിഖർ റഹീം; സ്റ്റംപ് മൈക്കിൽ കുടുങ്ങി
ശ്രീലങ്കൻ ഇന്നിങ്സിന്റെ സമയം വിക്കറ്റിന് പിന്നിൽ നിന്ന് വന്ന മുഷ്ഫിഖറിന്റെ വാക്കുകളാണ് സ്റ്റംപ് മൈക്ക് പിടിച്ചത്
ധാക്ക: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ചുറിയുമായി മുഷ്ഫിഖർ റഹീമാണ് താരമായത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത് വിക്കറ്റിന് പിന്നിൽ നിന്നുള്ള മുഷ്ഫിഖറിന്റെ പ്രതികരണമാണ്.
ശ്രീലങ്കൻ ഇന്നിങ്സിന്റെ സമയം വിക്കറ്റിന് പിന്നിൽ നിന്ന് വന്ന മുഷ്ഫിഖറിന്റെ വാക്കുകളാണ് സ്റ്റംപ് മൈക്ക് പിടിച്ചത്. ബാറ്റ്സ്മാൻ അടുത്തേക്ക് വരുമ്പോൾ തള്ളാനാണ് മുഷ്ഫിഖർ പറയുന്നത്. ബംഗാളി ഭാഷയിലാണ് ഇവിടെ മുഷ്ഫിഖർ സംസാരിച്ചത്. ലങ്കൻ ഇന്നിങ്സിന്റെ 11ാം ഓവറിൽ മെഹ്ദി ഹസൻ ബൗൾ ചെയ്യുമ്പോഴാണ് സംഭവം.
â Malick AL Hasan (@MalickALHasan1) May 25, 2021
Mushfiqur Rahim pic.twitter.com/CeUooevHdv
ധനുഷ്ക ഗുണതിലകയായിരുന്നു ഈ സമയം ബാറ്റ് ചെയ്തിരുന്നത്. സിംഗിൾ എടുക്കാനുള്ള ഇവിടുത്തെ ശ്രമം ബൗളർ തടഞ്ഞിരുന്നു. കളിൽ 127 പന്തിൽ നിന്ന് 125 റൺസ് നേടി മുഷ്ഫിഖർ ബംഗ്ലാദേശിന്റെ ജയം ഉറപ്പിച്ചു. ജയത്തോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ബംഗ്ലാദേശ് 2-0ന് സ്വന്തമാക്കി കഴിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
