'ആദ്യ 10 ഓവറില്‍ പന്തെടുക്കണം'; സ്മിത്തിനെ ആദ്യ ദിനം പുറത്താക്കാന്‍ രവി ശാസ്ത്രി മെനഞ്ഞ തന്ത്രം

ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം സ്റ്റീവ് സ്മിത്തിനെ പുറത്താക്കാന്‍ രവി ശാസ്ത്രി മെനഞ്ഞ തന്ത്രം വെളിപ്പെടുത്തി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍/ ട്വിറ്റർ
Last Updated :20 January 2024, 8:39 am IST

ചെന്നൈ: ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം സ്റ്റീവ് സ്മിത്തിനെ പുറത്താക്കാന്‍ രവി ശാസ്ത്രി മെനഞ്ഞ തന്ത്രം വെളിപ്പെടുത്തി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ആദ്യ 10 ഓവറില്‍ തന്നെ പന്തെടുക്കാന്‍ അദ്ദേഹം തന്നോട് പറയുകയായിരുന്നു എന്ന് ആര്‍ അശ്വിന്‍ പറയുന്നു.

ടോസ് നമുക്ക് നഷ്ടപ്പെട്ടതിന് പിന്നാലെ രവി ശാസ്ത്രി എന്റെ അടുത്തേക്ക് വന്നു. പാന്റ്‌സ് ഇടുകയായിരുന്ന ഞാന്‍ അത് നിര്‍ത്തി അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. ആദ്യ 10 ഓവറില്‍ പന്ത് എടുക്കണം എന്ന് പറഞ്ഞു. മെല്‍ബണില്‍ ആദ്യ 10 ഓവറില്‍ ഞാനോ എന്നതായിരുന്നു എന്റെ ഭാവം, അശ്വിന്‍ പറയുന്നു.

ഞാന്‍ രഹാനെയോട് പറഞ്ഞിട്ടുണ്ട്. അവിടെ സ്പിന്‍ ചെയ്‌തേക്കാം എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം പറഞ്ഞത് പോലെ ഞാന്‍ നേരത്തെ പന്തെറിഞ്ഞു. അവിടെ പന്ത് സ്പിന്‍ ചെയ്യുകയും ചെയ്തു. എന്താണ് സംഭവിക്കുന്നത് എന്നത് എന്നെ അത്ഭുതപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now