യുവതാരത്തിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ചിരിക്കുകയാണ് ശ്രീലങ്കൻ ബോളിങ് ഇതിഹാസം മുത്തയ്യ മുരളീധരൻ

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:46 am IST

News Now

ശ്രീലങ്കയ്ക്കെതിരെ നായകൻ ശിഖർ ധവാനൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പണിങ്ങിന് ഇറങ്ങിയത് പൃത്വി ഷായാണ്. കേവലം 24 പന്തിൽ നിന്ന് 43 റൺസുമായി താരം ഏൽപ്പിച്ച ദൗത്യം ഭം​ഗിയാക്കുകയും ചെയ്തു. ഇപ്പോഴിതാ യുവതാരത്തിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ചിരിക്കുകയാണ് ശ്രീലങ്കൻ ബോളിങ് ഇതിഹാസം മുത്തയ്യ മുരളീധരൻ.

പൃത്വി ഷായുടെ ബാറ്റിങ് സേവാഗിനെ ഓർമിപ്പിക്കുന്നു എന്നാണ് മുരളിയുടെ വാക്കുകൾ. പൃത്വി ഷാ – ശിഖർ ധവാൻ കൂട്ടുകെട്ട് ഇന്ത്യക്ക് ഏറ്റവും അനുയോജ്യമായതാണെന്നും മുരളി അഭിപ്രായപ്പെട്ടു. 

“ടെസ്റ്റിനേക്കാളും പൃത്വി ഷാ മികച്ച ഏകദിന, ട്വന്റി 20 ബാറ്റ്സ്മാനാണ്. ആക്രമണത്തിലൂടെ ബോളർമാരെ സമ്മർദത്തിലാക്കാൻ ഷായ്ക്ക് കഴിയുന്നുണ്ട് ചെറിയ സമയത്തിനുള്ളിൽ കൂടുതൽ റൺസ് കണ്ടെത്താൻ അയാൾക്ക് കഴിയും. ഇത് വലിയ സ്കോറുകളിലേക്ക് ടീമിനെ നയിക്കും,” മുരളീധരൻ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates