
നടരാജന്‍ ഇതുവരേയും പുറത്തെടുക്കാത്ത ആയുധങ്ങളുണ്ട്, ടി20 ലോകകപ്പില്‍ 'എക്‌സ് ഫാക്ടറാവും': വിവിഎസ് ലക്ഷ്മണ്‍
ഐപിഎല്ലില്‍ ഹൈദരാബാദിന് വേണ്ടി തിളങ്ങിയതിന് പിന്നാലെ നടരാജന്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും ഉള്‍പ്പെട്ടിരുന്നു

ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ എക്‌സ് ഫാക്ടറാവാന്‍ യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ് ടി നടരാജന് സാധിക്കുമെന്ന് വിവിഎസ് ലക്ഷ്മണ്‍. ഐപിഎല്ലില്‍ ഹൈദരാബാദിന് വേണ്ടി തിളങ്ങിയതിന് പിന്നാലെ നടരാജന്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും ഉള്‍പ്പെട്ടിരുന്നു.
ഇപ്പോള്‍ നടരാജനെ പ്രശംസ കൊണ്ട് മൂടുകയാണ് വിവിഎസ് ലക്ഷ്മണ്‍. അടുത്ത വര്‍ഷം ലോകകപ്പ് മുന്‍പില്‍ നില്‍ക്കുകയാണ്. ഇന്ത്യന്‍ ടീമില്‍ ഡെത്ത് ഓവറില്‍ മികവ് കാണിക്കുന്ന ഒരു ബൗളറെ ആവശ്യമാണ്. മുഹമ്മദ് ഷമിയും, നവ്ദീപ് സെയ്‌നിയും ഡെത്ത് ഓവറില്‍ ആത്മവിശ്വാസത്തോടെ ബൗള്‍ ചെയ്യുന്നത് നല്ല കാഴ്ചയാണ്. അവിടെ നടരാജന്‍ എന്ന ഇടംകയ്യന്‍ എക്‌സ് ഫാക്ടറാവും, ലക്ഷ്മണ്‍ പറഞ്ഞു.
എല്ലായ്‌പ്പോഴും നടരാജന്റെ യോര്‍ക്കറുകളാണ് അവനിലേക്ക് ശ്രദ്ധ എത്തിക്കുന്നത്, തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും. എന്നാല്‍ നടരാജന്റെ പക്കല്‍ ഇനിയും വേരിയേഷനുകളുണ്ട്, ഐപിഎല്ലില്‍ ഉപയോഗിക്കാത്തതായി. ഷാര്‍പ്പ് ബൗണ്‍സറുകള്‍, വേഗം കുറഞ്ഞ ഡെലിവറികള്‍, ഓഫ് കട്ടറുകള്‍ എന്നിവയില്‍ മികവും, ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താനുള്ള കഴിവും നടരാജനുണ്ട്.
പ്രയാസമേറിയത് എന്ന് നമ്മള്‍ വിലയിരുത്തുന്ന യോര്‍ക്കറുകള്‍ എറിയാന്‍ പാകത്തിലാണ് നടരാജന്റെ ചിന്താഗതിയും ആത്മവിശ്വാസവും. ഐപിഎല്ലില്‍ സ്ഥിരതയോടെ ആ മികവ് നിലനിര്‍ത്താനായതായി ഡിവില്ലിയേഴ്‌സിനെ പുറത്താക്കിയ നടരാജന്റെ യോര്‍ക്കറിലേക്ക് ചൂണ്ടി ലക്ഷ്മണ്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തുണയ്ക്കും

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Related News


വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്
