പരിക്കേറ്റിട്ടും പിന്‍മാറാതെ ലിയോണ്‍; 'സിംഹ ഹൃദയത്തിന്' ലോര്‍ഡ്‌സിന്റെ ആദരം; എഴുന്നേറ്റ് നിന്നു കൈയടിച്ച് ആരാധകര്‍ (വീഡിയോ)
കാലിനേറ്റ പരിക്കുമായി മുടന്തി മുടന്തിയാണ് ലിയോണ്‍ ഓസ്‌ട്രേലിയക്കായി ബാറ്റ് ചെയ്യാന്‍ എത്തിയത്

ലണ്ടന്‍: ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നതാന്‍ ലിയോണിന്റെ ഇച്ഛാശക്തിക്കും ടീം സ്പിരിറ്റിനും എഴുന്നേറ്റ് നിന്നു കൈയടിച്ച് ലോര്‍ഡ്‌സിലെ ക്രിക്കറ്റ് ആരാധകര്‍. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെയാണ് ഹൃദ്യമായ രംഗങ്ങള്‍ അരങ്ങേറിയത്. ടീമിനോടുള്ള തന്റെ ഉത്തരവാദിത്വം നിറവേറ്റാന്‍ താരം പരിക്കേറ്റിട്ടും മുതിര്‍ന്നതാണ് വലിയ കൈയടിക്ക് വഴി മാറിയത്.
കാലിനേറ്റ പരിക്കുമായി മുടന്തി മുടന്തിയാണ് ലിയോണ്‍ ഓസ്‌ട്രേലിയക്കായി ബാറ്റ് ചെയ്യാന്‍ എത്തിയത്. അവസാന സ്ഥാനത്താണ് താരം ഇറങ്ങിയത്. ലിയോണ്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോഴാണ് കാണികള്‍ താരത്തിന്റെ പോരാടാനുള്ള മനസിനെ ആദരിച്ചത്.
Fair play Nathan Lyon  #EnglandCricket | #Ashes pic.twitter.com/ZiqstQkU16
â England Cricket (@englandcricket) July 1, 2023
മത്സരത്തില്‍ 13 പന്തുകള്‍ ചെറുത്ത ലിയോണ്‍ നാല് റണ്‍സെടുത്തു ബ്രോഡിനു മുന്‍പില്‍ കീഴടങ്ങുകയായിരുന്നു. മത്സരത്തിനിടെയാണ് ലിയോണിനു പരിക്കേറ്റത്. താരത്തിനു ആഷസിലെ ശേഷിക്കുന്ന ടെസ്റ്റുകള്‍ നഷ്ടമായേക്കും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍


