ദേശിയ ഹൈജംപ് താരം ജൂബി തോമസ് അജ്ഞാത വാഹനമിടിച്ച് മരിച്ചു

എറണാകുളം മുളന്തുരുത്തിയില്‍ വെച്ച് വെള്ളിയാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായത്

ജൂബി തോമസ്
Last Updated :20 January 2024, 9:04 am IST

കൊച്ചി: ദേശിയ ഹൈജംപ് താരം വാഹനാപകടത്തില്‍ മരിച്ചു. ജൂബി തോമസ് ആണ് മരിച്ചത്. അഞ്ജാത വാഹനം ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. 

എറണാകുളം മുളന്തുരുത്തിയില്‍ വെച്ച് വെള്ളിയാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായത്. നാട്ടുകാരാണ് ജൂബിയെ ആശുപത്രിയില്‍ എത്തിച്ചത്. പിറവം സ്വദേശിയാണ് ജൂബി. 

സാഫ് ഗെയിംസിലും ദേശിയ തലത്തിലും ജൂബി ഹൈജംപില്‍ മെഡല്‍ നേടിയിട്ടുണ്ട്. റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now