
ദേശിയ ടേബിള്‍ ടെന്നീസ് താരം ഡി വിശ്വ വാഹനാപകടത്തില്‍ മരിച്ചു
83ാമത് സീനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സഹതാരങ്ങൾക്കൊപ്പം പോകുമ്പോഴാണ് അപകടമുണ്ടായത്
നോങ്പാം: യുവ ടേബിൾ ടെന്നീസ് താരം ഡി വിശ്വ (18) വാഹനാപകടത്തിൽ മരിച്ചു. സഹതാരങ്ങൾക്കൊപ്പം വിശ്വ സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ വരികയായിരുന്ന ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഗുവാഹത്തിയിൽ നിന്ന് ഷില്ലോംഗിലേക്ക് പോകുമ്പോഴാണ് അപകടം.
തമിഴ്‌നാട് സ്വദേശിയാണ് വിശ്വ. 83ാമത് സീനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സഹതാരങ്ങൾക്കൊപ്പം പോകുമ്പോഴാണ് അപകടമുണ്ടായത് എന്ന് ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വിശ്വത്തെ നോങ്‌പോ സിവിൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തും മുൻപേ മരണം സംഭവിച്ചിരുന്നു. വിശ്വത്തിനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
