ജയം അനിവാര്യമായ മത്സരത്തില്‍ ഉത്തരാഖണ്ഡിനെ ആക്രമിച്ചായിരുന്നു കേരളത്തിന്റെ കളി

ഫയല്‍ ചിത്രം
Last Updated :22 January 2024, 7:49 pm IST

News Now

കോഴിക്കോട്: ദേശിയ വനിതാ ഫുട്‌ബോളില്‍ ഉത്തരാഖണ്ഡിനെ തോല്‍പ്പിച്ച് കേരളം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം. 

ജയത്തോടെ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കാന്‍ കേരളത്തിന് കഴിഞ്ഞു. ഗ്രൂപ്പ് ജിയിലെ തങ്ങളുടെ ആദ്യ കളിയില്‍ കേരളം 2-3ന് മിസോറാമിനോട് തോറ്റിരുന്നു. ജയം അനിവാര്യമായ മത്സരത്തില്‍ ഉത്തരാഖണ്ഡിനെ ആക്രമിച്ചായിരുന്നു കേരളത്തിന്റെ കളി. 

ആദ്യ പകുതിയിലെ 44ാം മിനിറ്റില്‍ വിനീതയാണ് കേരളത്തിന്റെ അക്കൗണ്ട് തുറന്നത്. രണ്ടാം പകുതി തുടങ്ങിയ ഉടന്‍ ഉത്തരാഖണ്ഡ് സമനില ഗോള്‍ പിടിച്ചു. 52ാം മിനിറ്റില്‍ ഭഗ്വതിചൗഹാനിലൂടെയായിരുന്നു ഉത്തരാഖണ്ഡിന്റെ ഗോള്‍. എന്നാല്‍ ലീഡ് എടുത്ത് 75ാം മിനിറ്റില്‍ മാനസ കേരളത്തിനായി ഗോള്‍ വല കുലുക്കി. 86ാം മിനിറ്റില്‍ ഫെമിന രാഗ് വളപ്പിലും വല കുലുക്കിയതോടെ കേരളം ജയം ഉറപ്പിച്ചു.