
നീരജ് ചോപ്ര ഫൈനലില്‍; സീസണിലെ മികച്ച പ്രകടനം
88.77 മീറ്റര്‍ ദൂരമെറിഞ്ഞാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.

ബുഡാപെസ്റ്റ്: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്ര ഫൈനലില്‍. 88.77 മീറ്റര്‍ ദൂരമെറിഞ്ഞാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. യോഗ്യത റൗണ്ടിലെ ആദ്യശ്രമത്തിലാണ് നീരജിന്റെ ഫൈനല്‍ പ്രവേശനം. നീരജ് ഒളിമ്പിക്സ് ചാമ്പ്യനും ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവുമാണ്.
ലുസൈല്‍ ഡയമണ്ട് ലീഗില്‍ 87.66 മീറ്റര്‍ ദൂരമാണ് നീരജ് ജാവലിന്‍ എത്തിച്ചത്. ജാവലിനില്‍ 90 മീറ്റര്‍ റെക്കോര്‍ഡ് നേടുകയെന്നാതാണ് ലക്ഷ്യമെന്ന് നീരജ് നേരത്തെ പറഞ്ഞിരുന്നു.
Big Breaking Neeraj Chopra qualifies for the final of Javelin Throw event at the World Athletics Championship with a throw of 88.77m #WorldAthleticsChamps #NeerajChopra pic.twitter.com/BfuI7DtYPJ
â Mr. Trender (@VishrutGup23755) August 25, 2023
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആകെ രണ്ട് മെഡല്‍ മാത്രമാണ് ഇന്ത്യയ്ക്ക് ലഭിച്ചിട്ടുള്ളത്. അതില്‍ ഒരാള്‍ നീരജ് ചോപ്ര ആണ്. 2022 ല്‍ ഒറിഗോണില്‍ വെച്ചാണ് നീരജിന്റെ നേട്ടം. ഒരു വര്‍ഷത്തിന് ശേഷം നീരജ് സ്വര്‍ണ്ണ മെഡലിലൂടെ നേട്ടം ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'


