ഫില്‍ സാള്‍ട്ടിനെ കൂടാതെ ഡേവിഡ് മാലന്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ സെഞ്ച്വുറി നേടി. ബട്‌ലറാണ് ടോപ്‌സ്‌കോറര്‍.

cricket_england
Last Updated :20 January 2024, 9:02 am IST

News Now

ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് ഇംഗ്ലണ്ടിന്. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 498 റണ്‍സ് അടിച്ചുകൂട്ടിയതോടെയാണ് ഇംഗ്ലണ്ട് പുതിയ ചരിത്രം രചിച്ചത്. മത്സരത്തില്‍ മൂന്ന് പേര്‍ സെഞ്ച്വറി നേടി. ഇതില്‍ ക്രുയി ഫില്‍സാള്‍ട്ടിന്റെ കന്നി സെഞ്ച്വറിയും ഉള്‍പ്പെടുന്നു.

ടോസ് നേടിയ നെതര്‍ലാന്റ് ക്യാപ്റ്റന്‍ ബൗളിങ് തെരഞ്ഞെടുത്തത് തെറ്റെന്ന് തെളിയിക്കും വിധമായിരുന്നു ഇംഗ്ലീഷ് നിരയുടെ വെടിക്കെട്ട് പ്രകടനം. ഫില്‍ സാള്‍ട്ടിനെ കൂടാതെ ഡേവിഡ് മാലന്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ സെഞ്ച്വുറി നേടി. ബട്‌ലറാണ് ടോപ്‌സ്‌കോറര്‍.

മത്സരത്തില്‍ 26 സിക്‌സറുകളും 36 ഫോറുകളും പിറന്നു. ഫിലിപ്പെയ്ക്കാണ് നെതര്‍ലന്റ് നിരയില്‍ ഏറ്റവും പ്രഹരമേറ്റ ബൗര്‍. പത്ത് ഓവറില്‍ 108 റണ്‍സാണ് വിട്ടുകൊടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates