
News Now
'ഒരാൾക്ക് സമരം ചെയ്യണം, ഒരാൾക്ക് നിലക്കടല വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം വേണം'; സെൻട്രൽ പാർക്ക് പൂട്ടിയതിനെതിരെ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീം കോടതി

'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന് സര്ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്ക്കണം'

ഗൂഗിളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറുകൾ വ്യാജമാണോ?, ഇക്കാര്യം ശ്രദ്ധിക്കുക

ബംഗളൂരു: പരിക്കേറ്റ പേസര് മാറ്റ് ഹെൻറി ന്യൂസിലന്ഡ് ടീമില് നിന്നു പുറത്ത്. ലോകകപ്പ് സെമി സ്വപ്നം കാണുന്ന ന്യൂസിലന്ഡിന് താരത്തിന്റെ നഷ്ടം തിരിച്ചടിയാണ്. റിസര്വ് താരമായി ടീമിലേക്ക് കഴിഞ്ഞ ദിവസം മടക്കി വിളിച്ച കെയ്ല് ജാമിസന് ഹെൻറിയുടെ പകരക്കാരനായി ടീമിലെത്തും.
കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തിനിടെയാണ് ഹെൻറിയുടെ വലത് കാലിന്റെ തുടയില് പരിക്കേറ്റത്. ആറാം ഓവര് ബൗള് ചെയ്യാനെത്തിയപ്പോഴായിരുന്നു പരിക്കേറ്റത്.
കൂടുതല് പരിശോധനകള്ക്ക് വിധേയമാക്കിയതോടെയാണ് പരിക്കിന്റെ വ്യാപ്തി മനസിലായത്. നാല് ആഴ്ചയോളം താരം കളിയില് നിന്നു വിട്ടുനില്ക്കേണ്ടി വരും. ഇതോടെയാണ് ഹെൻറി ടീമില് നിന്നു പുറത്തായത്.
ലോകകപ്പില് ന്യൂസിലന്ഡ് ഏഴ് കളികളില് നിന്നു എട്ട് പോയിന്റുമായി നാലാം സ്ഥാനത്താണ്. തുടരെ മൂന്ന് പരാജയങ്ങള് ഏറ്റുവാങ്ങിയതു അവര്ക്ക് ക്ഷീണമായി. നാളെ പാകിസ്ഥാനെതിരെ നടക്കുന്ന പോരാട്ടം അവര്ക്ക് അതിനിര്ണായകമാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന് സര്ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്ക്കണം'

