
News Now
ഭരണാനുമതി വന്ന് വർഷങ്ങൾ കഴിഞ്ഞു; ഹൈക്കോടതി ഇടപെട്ടിട്ടും തൃശൂർ-കാഞ്ഞാണി-വാടാനപ്പള്ളി റോഡ് വികസനം അനിശ്ചിതാവസ്ഥയിൽ

കരൾ പകുത്തുനൽകി ഭർത്താവ് രക്ഷിച്ച ജീവിതം; അധ്യാപികയുടെ തിരോധാനം അവസാനിച്ചത് പാലക്കാട്ടെ വാടകവീട്ടിൽ
10 ലക്ഷം കൈക്കൂലി ആരോപണം; തിരുവനന്തപുരം കോര്പ്പറേഷന് കൗണ്സിലറുടെ വീട്ടില് വിജിലന്സ് റെയ്ഡ്

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കം; ദേവീക്ഷേത്രത്തിൽ ലക്ഷാർച്ചന; ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഗതാഗത നിയന്ത്രണം
വെല്ലിങ്ടന്: ഇന്ത്യക്കും പാകിസ്ഥാനുമെതിരായ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്ഡ് ടീമില് നിന്ന് വലം കൈയന് പേസര് ആദം മില്നെ പിന്മാറി. പിന്തുട ഞരമ്പിനേറ്റ പരിക്കിനെ തുടര്ന്ന് താരം വിശ്രമത്തിലാണ്. ഇന്ത്യ, പാകിസ്ഥാന് ടീമുകള്ക്കെതിരായ പോരിന് ഇറങ്ങിയാല് പരിക്ക് കൂടുതല് വഷളാകുമെന്ന ആശങ്കയാണ് പിന്മാറ്റത്തിന് പിന്നില്. താരത്തിന്റെ പകരക്കാരനായി ബ്ലയര് ടിക്ക്നറിനെ ന്യൂസിലന്ഡ് ടീമില് ഉള്പ്പെടുത്തി.
നവംബറില് ഇന്ത്യക്കെതിരായ ഹോം പരമ്പരയിലാണ് മില്നെയ്ക്ക് പരിക്കേറ്റത്. ഡിസംബറില് ഡൊമസ്റ്റിക്ക് ടീമായ ഫയര്ബേര്ഡ്സ് താരം കൂടിയായ മില്നെക്ക് ഫോര്ഡ് ട്രോഫി പോരാട്ടത്തില് അവര്ക്കായി കളിക്കാനും സാധിച്ചില്ല. പിന്നീട് ഡ്രീം 11 സൂപ്പര് സ്മാഷ് സീസണില് ഫയര്ബേര്ഡ്സിനായി താരം രണ്ട് മത്സരങ്ങള് കളിച്ചു.
എന്നാല് ഇന്ത്യ- പാകിസ്ഥാന് പോരാട്ടത്തില് 16 ദിവസത്തിനിടെ ആറ് മത്സരങ്ങളില് കളിക്കാനിറങ്ങുന്നത് പരിക്ക് കൂട്ടാന് കാരണമാകുമെന്ന് താരത്തിന് ആശങ്കയുണ്ട്. ഇക്കാരണത്താലാണ് താരം പിന്മാറുന്നതെന്ന് ന്യൂസിലന്ഡ് ക്രിക്കറ്റ് അറിയിച്ചു. താരത്തിന്റെ സത്യസന്ധതയേയും ടീമിന് താനൊരു ഭാരമായി മാറരുതെന്ന ആത്മാര്ഥമായ ആഗ്രഹവും തങ്ങള് പരിഗണിക്കുന്നതായും ന്യൂസിലന്ഡ് അധികൃതര് വ്യക്തമാക്കി.
ജനുവരി നാലിന് ന്യൂസിലന്ഡ് ഏകദിന പോരാട്ടങ്ങള്ക്കായി പാകിസ്ഥാനിലെത്തും. ഇന്ത്യക്കെതിരായ പോരാട്ടം ജനുവരി 18 മുതല് ഫെബ്രുവരി ഒന്ന് വരെയാണ്. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണ് ന്യൂസിലന്ഡ് ഇന്ത്യക്കെതിരെ കളിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


വികസനത്തെയാകെ അട്ടിമറിക്കാന് ശ്രമം; ആര്എസ്എസ് അജണ്ട നടപ്പാക്കാന് UDF സര്ക്കാര് താല്പ്പര്യപ്പെടുന്നു: പിണറായി വിജയന്
