15 പീസ്സ 15000 രൂപ ചിലവിലാണ് നിക്കോളാസ് പൂരന്‍ സഹതാരങ്ങള്‍ക്കായി വാങ്ങിയത്

ഫോട്ടോ: ട്വിറ്റർ
Last Updated :22 January 2024, 7:49 pm IST

News Now

കൊല്‍ക്കത്ത: ഐപിഎല്‍ താര ലേലത്തില്‍ പണം വാരിയതിന്റെ സന്തോഷത്തില്‍ വിന്‍ഡിസ് ടീമിലെ സഹതാരങ്ങള്‍ക്കായി പിസ പാര്‍ട്ടി ഒരുക്കി നിക്കോളാസ് പൂരന്‍. 15 പീസ്സ 15000 രൂപ ചിലവിലാണ് നിക്കോളാസ് പൂരന്‍ സഹതാരങ്ങള്‍ക്കായി വാങ്ങിയത്. 

2021ലെ ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിങ്‌സിനായി നിക്കോളാസ് പൂരന്‍ നേടിയത് 85 റണ്‍സ്. എന്നാല്‍ ഐപിഎല്‍ താര ലേലത്തില്‍ അതൊന്നും ഫ്രാഞ്ചൈസികള്‍ക്ക് പൂരന് വേണ്ടി ഇറങ്ങുന്നതില്‍ നിന്നും തടസമായില്ല. 10.75 കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പൂരനെ സ്വന്തമാക്കിയത്.

 ബയോ ബബിളിലാണ് വിന്‍ഡിസ് ടീം

കൊല്‍ക്കത്തയിലെ ഹോട്ടലില്‍ ബയോ ബബിളിലാണ് വിന്‍ഡിസ് ടീം. പുറത്ത് നിന്നുള്ള ഭക്ഷണം എത്തിക്കാനാവില്ല. ഇതേ തുടര്‍ന്ന് താമസിക്കുന്ന ഹോട്ടലിലെ ഷെഫിനാണ് 15 പിസ്സയുടെ ഓര്‍ഡര്‍ പൂരന്‍ നല്‍കിയത്. ഭക്ഷണത്തിന്റെ ചൂടും പരിശോധനാ വിധേയമാക്കിയാണ് ഗ്രേഡ് വണ്‍ ബയോ ബബിളിലുള്ള താരങ്ങള്‍ക്ക് നല്‍കുന്നത്. 

പിസ്സ ട്രീറ്റ് നല്‍കി ഒരു ദിവസം പിന്നിട്ടപ്പോള്‍ പൂരന് ഹോട്ടല്‍ റൂമില്‍ ഷോക്കേല്‍ക്കുകയും ചെയ്തു. വിന്‍ഡിസ് താരത്തിന്റെ ഫോണ്‍ ചാര്‍ജര്‍ കേടായിരുന്നു. ഇതേ തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് ചാര്‍ജര്‍ പൂരന്‍ ആവശ്യപ്പെട്ടു. ഇത് സാനിറ്റൈസ് ചെയ്തതിന് പിന്നാലെ സോക്കറ്റില്‍ കുത്തിയപ്പോഴാണ് താരത്തിന് ചെറുതായി ഷോക്കടിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates