ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ ഐപിഎല്‍ നിര്‍ത്തിവച്ചത് ശരിയായ നടപടിയായിരുന്നുവെന്നും ഗാവസ്‌കര്‍ പറഞ്ഞു

No more singing, chanting and cheering girls in IPL'; Sunil Gavaskar suggests
സുനില്‍ ഗാവസ്‌കര്‍ Source by : ഫയല്‍
Last Updated :14 May 2025, 1:51 pm IST

News Now

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പുനരാരംഭിക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ പാട്ടും കൂത്തും ഒഴിവാക്കണമെന്ന നിര്‍ദേശവുമായി മുന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍നിന്ന് പാട്ടും ചിയര്‍ ഗേള്‍സിന്റെ നൃത്തവും ഉള്‍പ്പെടെ ഒഴിവാക്കണം, അതിര്‍ത്തി സംഘര്‍ഷത്തിലും ഭീകരാക്രമണത്തിലുമായി ജീവന്‍ നഷ്ടമായവരുടെ പ്രിയപ്പെട്ടവരുടെ വികാരം മാനിക്കണമെന്നും ഗാവസ്‌കര്‍ പറഞ്ഞു.

നിര്‍ത്തിവച്ച ടൂര്‍ണമെന്റിന്റെ ബാക്കി ഭാഗം വിജയകരകമായിത്തന്നെ നടക്കട്ടെ. അതിനിടയ്ക്ക് ചിയര്‍ ഗേള്‍സ് ഉള്‍പ്പെടെ വേണോ എന്നാണ് എന്റെ ചോദ്യം. പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദനയോടു ചേര്‍ന്നുനില്‍ക്കാന്‍ അതാണ് ഏറ്റവും ഉചിതമെന്നും ഗാവസ്‌കര്‍ പറഞ്ഞു.

'ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. ഏതാണ്ട് 60 മത്സരങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി ഏതാനും മത്സരങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. 15-16 മത്സരങ്ങളാകും ഇനിയും നടക്കാനുള്ളത്. പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ ഉള്‍പ്പെടെ ഈ ഘട്ടത്തില്‍ വേദനിക്കുന്ന ആളുകളെ പരിഗണിച്ച് പാട്ടും കൂത്തും ഉള്‍പ്പെടെ ഒഴിവാക്കണമെന്നാണ് എന്റെ ആഗ്രഹം. ഓവറുകള്‍ക്കിടെയുള്ള ഡിജെയും നൃത്തങ്ങളുമെല്ലാം ഒഴിവാക്കുന്നതാകും കൂടുതല്‍ ഉചിതം' ഗാവസ്‌കര്‍ പറഞ്ഞു.

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ ഐപിഎല്‍ നിര്‍ത്തിവച്ചത് ശരിയായ നടപടിയായിരുന്നുവെന്നും ഗാവസ്‌കര്‍ പറഞ്ഞു. സംഘര്‍ഷം നടക്കുമ്പോള്‍ ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് ശരിയായ മാതൃകയല്ലെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates