
ഇനി പാട്ടും കേട്ട് യാത്ര, 'സ്വന്തം റേഡിയോ'യുമായി കെഎസ്ആർടിസി!
തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ മൾട്ടിമീഡിയ ടെലിവിഷൻ സ്ക്രീനുകൾ അവതരിപ്പിക്കാനും ആലോചന

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് യാത്രയിൽ ഹെഡ്ഫോൺ എടുക്കാൻ മറന്നുപോയോ? സാരമില്ല. പ്രതിദിനം യാത്ര ചെയ്യുന്ന 21 ലക്ഷത്തോളം വരുന്ന യാത്രക്കാർക്കായി ബസുകളിൽ സ്വന്തം ഡിജിറ്റൽ റേഡിയോ ശൃംഖല ഒരുക്കി യാത്രാനുഭവം മികച്ചതാക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നു. പ്രിയദർശനി സർവീസ് ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പുതിയ നീക്കം. യാത്രയിൽ ഇനി സംഗീതവും കാലാവസ്ഥാ വിവരങ്ങളും യാത്രാ നിർദ്ദേശങ്ങളും ജീവനക്കാരുടെ കഥകളുമൊക്കെ ബസിലിരുന്ന് കേൾക്കാം.
പൊതുജനങ്ങൾക്ക് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ പരസ്യ വരുമാനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗതാഗത മന്ത്രി സിപി ജോൺ മുൻകൈയെടുത്ത് നടപ്പിലാക്കുന്നതാണ് ഈ ഡിജിറ്റൽ റേഡിയോ. ഭാവിയിൽ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ മൾട്ടിമീഡിയ ടെലിവിഷൻ സ്ക്രീനുകൾ അവതരിപ്പിക്കാനും കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്.
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ജൂൺ 15നു തുടങ്ങിയ ശേഷം ആദ്യ ആഴ്ചയിലെ 11.08 യാത്രക്കാരിൽ നിന്നു 13ാം ആഴ്ചയിലെത്തുമ്പോൾ യാത്രക്കാരുടെ എണ്ണം 25.7 ശതമാനം വർധിച്ച് 13.93 ലക്ഷമായിട്ടുണ്ട്. ഓർഡിനറി ബസ് യാത്രക്കാരിൽ 60 ശതമാനത്തിനു മുകളിൽ ഇപ്പോൾ സ്ത്രീകളും ട്രാൻസ്ജെൻഡറുകളുമാണ് യാത്ര ചെയ്യുന്നത്. ഇതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 27 ലക്ഷം കടന്നു. ഇതോടെയാണ് കെഎസ്ആർടിസി കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള നീക്കം തുടങ്ങിയത്.
WHAT TO READ NEXT

കളിച്ചുകൊണ്ടിരുന്ന 11കാരന്റെ കൈവിരല്‍ തെരുവുനായ കടിച്ചെടുത്തു
സർവീസ് നടത്തുന്ന 5,700 ബസുകളിലും പുതിയ ഓഡിയോ സിസ്റ്റം ഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. രാവിലെ 6 മണി മുതൽ രാത്രി 9 മണിവരെയുള്ള സർവീസുകളിലായിരിക്കും റേഡിയോ പ്രവർത്തിക്കുക. ശബ്ദപരിധി കൃത്യമായി ക്രമീകരിക്കും. രാഷ്ട്രീയ, മതപരമായ വിഷയങ്ങൾക്ക് പൂർണ വിലക്കായിരിക്കും. കൂടാതെ ഔദ്യോഗിക യാത്രാ നിർദ്ദേശങ്ങൾക്കും പൊതുജനക്ഷേമ അറിയിപ്പുകൾക്കുമായി ഓരോ മണിക്കൂറിലും 5 മിനിറ്റ് മാറ്റിവയ്ക്കും.
സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയ്ക്ക് യോജിക്കുന്ന നിലയിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത ക്ലൗഡ് കണക്റ്റഡ് സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ബസ് വനത്തിലൂടെയോ മൊബൈൽ സിഗ്നലുകൾ ലഭിക്കാത്ത ഗ്രാമീണ വഴികളിലൂടെയോ കടന്നുപോകുമ്പോൾ തടസമില്ലാതെ ഓഫ്‍ലൈൻ പ്ലേബാക്ക് ഉറപ്പാക്കാൻ സ്മർട്ട് ഓൺബോർഡ് യൂണിറ്റുകൾ പാട്ടുകൾ മുൻകൂട്ടി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കും. അടിയന്തര സാഹചര്യങ്ങളിൽ സാധാരണ പ്രോഗ്രാമുകൾ നിർത്തി സുരക്ഷാ നിർദ്ദേശങ്ങൾ തത്സമയം നൽകാനും കഴിയും.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Forgot to take headphones on your bus journey? Relax. Following the surge in ridership driven by Priyadarshini service, KSRTC is stepping up passenger experience by rolling out a digital radio network across its fleet for 21 lakh daily commuters
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




