അര്‍ജന്റൈന്‍ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത. മെസിയെ പരിക്ക് അലട്ടുന്നില്ലെന്ന് പരിശീലകന്‍ സ്‌കലോനി അറിയിച്ചു

ചിത്രം: പിടിഐ
Last Updated :20 January 2024, 9:09 am IST

News Now

ദോഹ: അര്‍ജന്റൈന്‍ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത. മെസിയെ പരിക്ക് അലട്ടുന്നില്ലെന്ന് പരിശീലകന്‍ സ്‌കലോനി അറിയിച്ചു. മെക്‌സിക്കോയ്ക്ക് എതിരെ നിര്‍ണായക മത്സരം  മുന്‍പില്‍ നില്‍ക്കെ മെസി ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് തള്ളുകയാണ് അര്‍ജന്റൈന്‍ പരിശീലകന്‍. 

മറ്റ് ടീം അംഗങ്ങളെ പോലെ ലിയോയും സുഖമായിരിക്കുന്നു. നാളെ ഒരു പ്രധാനപ്പെട്ട മത്സരമാണ് ഞങ്ങള്‍ക്കുള്ളത് എന്ന് അറിയാം. എല്ലാം പിച്ചില്‍ നല്‍കണം എന്ന് ഏറ്റവും യുവതാരങ്ങള്‍ക്ക് വരെ അറിയാം. എല്ലാം ഞങ്ങളുടെ കൈകളിലാണ്. അതിനാലാണ് പിച്ചില്‍ എല്ലാം നല്‍കി ഞങ്ങള്‍ക്ക് കളിക്കേണ്ടി വരുന്നത്, പ്രസ് കോണ്‍ഫറന്‍സില്‍ സ്‌കലോനി പറഞ്ഞു. 

ഒരുപാട് നാള്‍ നമുക്ക് എല്ലാം പെര്‍ഫെക്ട് ആയിരുന്നു

അതുപോലൊരു പ്രഹരമേറ്റിടത്ത് നിന്ന് തിരികെ കയറി വരണം. ഒരുമിച്ച് തിരികെ കയറണം. ഇനി വരാനിരിക്കുന്ന മത്സരത്തിലേക്ക് ശ്രദ്ധ കൊടുക്കണം. അതുമാത്രമാണ് നമുക്ക് ചെയ്യാന്‍ സാധിക്കുന്നത്. ഒരുപാട് നാള്‍ നമുക്ക് എല്ലാം പെര്‍ഫെക്ട് ആയിരുന്നു. എല്ലാം സന്തോഷം. എന്നാല്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ എല്ലാവരുടേയും പിന്തുണ നമുക്ക് വേണം, അര്‍ജന്റൈന്‍ പരിശീലകന്‍ പറഞ്ഞു. 

നിലവില്‍ സി ഗ്രൂപ്പില്‍ പോയിന്റ് ഇല്ലാതെ അവസാന സ്ഥാനത്താണ് അര്‍ജന്റീന. മെക്‌സിക്കോയ്ക്ക് എതിരെ അര്‍ജന്റീന തോല്‍വിയിലേക്ക് വീഴുകയും പോളണ്ടിനെ സൗദി ഇന്ന് വീഴ്ത്തുകയും ചെയ്താല്‍ മെസിക്കും കൂട്ടര്‍ക്കും ഗ്രൂപ്പ് ഘട്ടം കഴിയുന്നതോടെ നാട്ടിലേക്ക് മടങ്ങാം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates