
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ലണ്ടന്: ഐഎസ്എല് ടീമായ ഒഡിഷ എഫ്സിയുമായി കൈകോര്ത്ത് ഇംഗ്ലീഷ് പ്രീമിയര് ലീഗ് ക്ലബ് വാറ്റ്ഫോര്ഡ് എഫ്സി. മൂന്ന് വര്ഷത്തെ അന്താരാഷ്ട്ര ക്ലബ് കരാറാണ് വാറ്റ്ഫോര്ഡുമായി ഒഡീഷ ഒപ്പുവെക്കുന്നത്.
വാറ്റ്ഫോര്ഡുമായി സഹകരിക്കുന്നതോടെ കൂടുതല് മെച്ചപ്പെട്ട സൗകര്യങ്ങള് കണ്ടെത്താന് ഒഡീഷയ്ക്ക് കഴിയും. മികച്ച കളിക്കാരെ ടീമിലേക്ക് എത്തിക്കാനും പരിശീലന സൗകര്യങ്ങള് ഉയര്ത്താനും ഇത് ഉപകരിക്കും.
#OdishaFC #AmaTeamAmaGame #ANewDawn #WelcomeHornets pic.twitter.com/Mdyb0JF7U8
â Odisha FC (@OdishaFC) September 1, 2021
വാറ്റ്ഫോര്ഡിന്റെ കളിക്കാര്ക്കൊപ്പം പരിശീലനം നടത്താനും മത്സരിക്കാനും ഒഡീഷയുടെ താരങ്ങള്ക്ക് ഇനി കഴിയും. ഐഎസ്എല്ലിന് മുന്പായി ഒഡീഷ എഫ്സി താരങ്ങള് പ്രീ സീസണ് മത്സരങ്ങള്ക്കായി ഇംഗ്ലണ്ടിലെത്തും. ഇത് ക്ലബിന്റെ നിലവാരം ഉയര്ത്താന് സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



