
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

പല്ലക്കീല്: ടി20 ലോകകപ്പില് നിന്നു നേരത്തെ പുറത്തായ ഓസ്ട്രേലിയ ഗ്രൂപ്പിലെ അവസാന പോരാട്ടത്തില് ഒമാനെ തകര്ത്ത് ആശ്വാസം കൊണ്ടു. 9 വിക്കറ്റിന്റെ അനായാസ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഒമാനെ 16.2 ഓവറില് 104 റണ്സില് പുറത്താക്കിയ ഓസീസ് വിജയ ലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടത്തില് വെറും 9.4 ഓവറില് അടിച്ചെടുത്തു. ഒരു വിക്കറ്റ് നഷ്ടത്തില് ഓസീസ് 108 റണ്സ് സ്വന്തമാക്കിയാണ് വിജയിച്ചത്.
33 പന്തില് 4 സിക്സും 7 ഫോറും സഹിതം 64 റണ്സെടുത്ത് ക്യാപ്റ്റന് മിച്ചല് മാര്ഷ് പുറത്താകാതെ നിന്നു. സഹ ഓപ്പണര് ട്രാവിസ് ഹെഡിന്റെ വിക്കറ്റ് മാത്രമാണ് ഓസീസിന് നഷ്ടമായത്. ഹെഡ് 19 പന്തില് 6 ഫോറുകള് സഹിതം 32 റണ്സെടുത്തു. കളി ജയിക്കുമ്പോള് 6 പന്തില് 12 റണ്സുമായി ജോഷ് ഇംഗ്ലിസ് ക്യാപ്റ്റനൊപ്പം ക്രീസില് തുടര്ന്നു.
നേരത്തെ ആദം സാംപയുടെ മിന്നും സ്പിന്നിനു മുന്നില് ഒമാന് തകര്ന്നു പോയി. 3.2 ഓവറില് 21 റണ്സ് വഴങ്ങി സാംപ 4 വിക്കറ്റുകള് വീഴ്ത്തി. സേവ്യര് ബാര്ട്ലെറ്റ്, ഗ്ലെന് മാക്സ്വെല് എന്നിവര് 2 വീതം വിക്കറ്റുകള് വീഴ്ത്തി. മാര്ക്കസ് സ്റ്റോയിനിസ്, നതാന് എല്ലിസ് എന്നിവര് ഓരോ വിക്കറ്റെടുത്തു.
32 റണ്സെടുത്ത വസീം അലിയാണ് ഒമാന് നിരയിലെ ടോപ് സ്കോറര്. ക്യാപ്റ്റന് ജതിന്ദര് സിങ് (17), കരണ് സോനവാലെ (12), ഹമ്മദ് മിര്സ (16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്. മധ്യനിരയും വാലറ്റവും അതിവേഗം കീഴടങ്ങിയതോടെ ഒമാന് 104 റണ്സില് ഒതുങ്ങി.
Summary
oman vs australia: Australia ended their disappointing T20 World Cup campaign with a crushing 9-wicket win over Oman in their final Group match
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





