ഒറ്റക്കൈ കൊണ്ട് ദീപ്തി ശർമ്മയുടെ മാജിക്; ഫൈനൽ മത്സരത്തിലെ വൈറൽ ക്യാച്ച്, വിഡിയോ 

സ്നേഹ റാണ എറിഞ്ഞ പന്ത് മൂണി ഉയർത്തിയടിച്ചപ്പോൾ ഒറ്റ കൈകൊണ്ട് പന്ത് പിടികൂടുകയായിരുന്നു ദീപ്തി

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:05 am IST

ബർമിം​ഗ്ഹാം: കോമൺവെൽത്ത് ഗെയിംസ് വനിത ക്രിക്കറ്റിൽ അവസാന ഓവർ വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ ഓസ്ട്രേലിയയോട് പൊരുതിവീണു ഇന്ത്യൻ പെൺപട. പോരാട്ടം വെള്ളിയിൽ ഒതുങ്ങിയെങ്കിലും മികച്ച പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ചവെച്ചത്. ജയിക്കാനായില്ലെങ്കിലും ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരുപിടി നല്ല മുഹൂർത്തങ്ങൾ സമ്മാനിക്കാൻ ഇന്ത്യൻ താരങ്ങൾക്കായി. അതിലൊന്നാണ് ദീപ്തി ശർമ്മയുടെ ഒരു ഒറ്റക്കൈ ക്യാച്ച്. 

ഓസിസ് താരം ബേത്ത് മൂണിയെ പുറത്താക്കുമ്പോഴാണ് ആ ​ഗംഭീര പ്രകടനം. 36 ബോളിൽ അർദ്ധശതകം പൂർത്തിയാക്കി ഓസിസ് പടയ്ക്ക് വ്യക്തമായ മുൻതൂക്കം നൽകി മുന്നേറുകയായിരുന്നു മൂണി. സ്നേഹ റാണ എറിഞ്ഞ പന്ത് മൂണി ഉയർത്തിയടിച്ചപ്പോൾ ഒറ്റ കൈകൊണ്ട് പന്ത് പിടികൂടുകയായിരുന്നു ദീപ്തി. 41 ബോളിൽ 61 റൺസ് നേടി മൂണി പുറത്തായി. ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ് ഈ ക്യാച്ച്. 

സ്കോർ: ഓസ്ട്രേലിയ 20 ഓവറിൽ 8 വിക്കറ്റിന് 161, ഇന്ത്യ 19.3 ഓവറിൽ 152ന് ഓൾഔട്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now