യുവേഫ ചാംപ്യന്‍സ് ലീഗ് ഇലവനില്‍ 7 പിഎസ്ജി താരങ്ങള്‍

Ousmane Dembele wins UEFA Player of the Year
ഡെംബലെ (Ousmane Dembélé), ഡുവേSource by : x
Last Updated :2 June 2025, 5:47 pm IST

News Now

മ്യൂണിക്ക്: യുവേഫ ചാംപ്യന്‍സ് ലീഗിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം പിഎസ്ജിയുടെ ഫ്രഞ്ച് താരം ഒസ്മാന്‍ ഡെംബലയ്ക്ക് (Ousmane Dembélé). ടീമിനെ ഫൈനല്‍ വരെ എത്തിക്കുന്നതിലും കിരീടം സമ്മാനിക്കുന്നതിലും താരത്തിന്റെ മികവ് സീസണിലുടനീളം നിര്‍ണായക കരുത്തായി മാറിയിരുന്നു.

പിഎസ്ജിയുടെ 19കാരനായ യുവ താരം ഡെസിര്‍ ഡുവേയാണ് മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഫൈനലില്‍ ഇരട്ട ഗോളും അസിസ്റ്റുമടക്കം നിരവധി മുന്നേറ്റങ്ങള്‍ നടത്തി ഡുവേ ശ്രദ്ധേയനായി.

യുവേഫ ചാംപ്യന്‍സ് ലീഗ് ടീം ഓഫ് ദി സീസണില്‍ ഏഴ് പിഎസ്ജി താരങ്ങള്‍ ഇടം പിടിച്ചു. ബാഴ്‌സലോണയുടെ രണ്ട് താരങ്ങളും ഇന്റര്‍ മിലാന്‍, ആഴ്‌സണല്‍ ടീമുകളില്‍ നിന്നു ഓരോ താരങ്ങളും യുവേഫ അന്തിമ ഇലവനില്‍ ഇടംപിടിച്ചു.

ഗോള്‍ കീപ്പര്‍ ഡൊണ്ണാരുമ, പ്രതിരോധ താരങ്ങളായ മാര്‍ക്വിനോസ്, ഹക്കിമി, ന്യൂനോ മെന്‍ഡസ്, മധ്യനിര താരം വിറ്റിഞ്ഞ, മുന്നേറ്റത്തില്‍ ഡെംബലെ, ഡുവേ എന്നിവരാണ് പിഎസ്ജിയില്‍ നിന്നു ഇടം കണ്ടത്. ബാഴ്‌സയില്‍ നിന്നു റഫീഞ്ഞയും ലമീന്‍ യമാലും ഇടംപിടിച്ചു. പ്രതിരോധ താരം ബസ്‌റ്റോണിയാണ് ഇന്റര്‍ പ്രതിനിധി. ആഴ്‌സണലില്‍ നിന്നു ഡെക്ലാന്‍ റൈസും ഇടംപിടിച്ചു.

Ousmane Dembélé wins UEFA Player of the Year ഡെംബലെ മികച്ച താരം