നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ക്രീസ് ലൈനില്‍ നിന്ന് ഏറെ പുറത്തായി നിന്നതോടെയാണ് ബൗളര്‍ മന്ദാനയെ പുറത്താക്കിയത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:00 am IST

News Now

ന്യൂഡല്‍ഹി: സീനിയര്‍ വുമണ്‍ ടി20 ലീഗിന് ഇടയില്‍ എതിര്‍ ടീമിനോട് കൊമ്പുകോര്‍ത്ത് ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷന്‍ സ്മൃതി മന്ദാന. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നില്‍ക്കെ മന്ദാന റണ്‍ഔട്ടായിരുന്നു. 

നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ക്രീസ് ലൈനില്‍ നിന്ന് ഏറെ പുറത്തായി നിന്നതോടെയാണ് ബൗളര്‍ മന്ദാനയെ പുറത്താക്കിയത്. പിന്നാലെ രാജസ്ഥാന്‍ താരങ്ങളുടെ ഭാഗത്ത് നിന്ന് മന്ദാനയ്ക്ക് നേരെ പ്രകോപനവും ഉണ്ടായി. 

തന്നെ പുറത്താക്കിയ വിധം മന്ദാനയെ പ്രകോപിപ്പിച്ചിരുന്നു. ഗ്രൗണ്ട് വിടുന്നതിന് മുന്‍പ് തന്റെ അതൃപ്തി മന്ദാന പരസ്യമാക്കി. മഹാരാഷ്ട്രയും രാജസ്ഥാനും തമ്മിലുള്ള മത്സരത്തിലാണ് സംഭവം. 28 റണ്‍സ് മാത്രം എടുത്ത് മന്ദാനയ്ക്ക് മടങ്ങേണ്ടതായി വന്നു. 

മന്ദാനയെ പുറത്താക്കിയെങ്കിലും 103 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന മഹാരാഷ്ട്ര ജയം പിടിച്ചു. മങ്കാദിങ് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേര്‍ന്നതല്ല എന്ന വാദങ്ങള്‍ എംസിസി അടുത്തിടെ തള്ളിയിരുന്നു. മങ്കാദിങ്ങിലൂടെയുള്ള പുറത്താക്കല്‍ നിയമവിധേയമാണ് എന്നാണ് എംസിസി വ്യക്തമാക്കിയത്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates