ഇന്ത്യയും പാകിസ്ഥാനും അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പോരാടുകയാണ്. ഇന്ത്യയാണ് ബാറ്റ് ചെയ്യുന്നത്

വീഡിയോ സ്ക്രീൻ ഷോട്ട്
Last Updated :22 January 2024, 7:50 pm IST

News Now

ദുബൈ: തലമുറ മാറിയാലും ക്രിക്കറ്റ് ഗ്രൗണ്ടിലെ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം വീറും വാശിയും നിറയുന്നതായി മാറും. അതിന്റെ ഏറ്റവും പുതിയ തെളിവാണ് ഈ വീഡിയോ. 

ഇന്ത്യയും പാകിസ്ഥാനും അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പോരാടുകയാണ്. ഇന്ത്യയാണ് ബാറ്റ് ചെയ്യുന്നത്. ഇന്ത്യന്‍ താരം രുദ്ര പട്ടേലിനെ പുറത്താക്കിയ പാക് പേസര്‍ മുഹമ്മദ് സീഷന്റെ വിക്കറ്റ് നേടിയുള്ള ആഘോഷമാണ് വൈറലായത്. 

11 പന്തില്‍ ഒറ്റ റണ്ണെടുത്തു രുദ്ര മടങ്ങി. മുഹമ്മദ് സീഷന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സാദ് ബെയ്ഗത്തിനു പിടി നല്‍കിയാണ് രുദ്ര മടങ്ങിയത്. താരത്തിന്റെ ബാറ്റിന്റെ എഡ്ജില്‍ തട്ടിയാണ് ക്യാച്ചായത്. 

പിന്നാലെയായിരുന്നു താരത്തിന്റെ അഗ്രസീവ് ആഘോഷം. വിക്കറ്റ് വീണതിനു പിന്നാലെ ആരവം മുഴക്കി എത്തിയ മുഹമ്മദ് സീഷന്‍ രുദ്രയുടെ സമീപത്ത് ചാടി വീണ് കയറി പോകാന്‍ കൈ കൊണ്ടു ആംഗ്യം കാണിക്കുന്നതാണ് വീഡിയോ.

മത്സരത്തില്‍ ഇതുവരെയായി ഏഴോവര്‍ എറിഞ്ഞ മുഹമ്മദ് സീഷന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates