
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ദുബായ്: ഏഷ്യാ കപ്പില് ഇന്ത്യ ഇന്ന് വീണ്ടും പാകിസ്ഥാന് മുന്പില്. ഗ്രൂപ്പ് ഘട്ടത്തില് ഏറ്റ തിരിച്ചടിക്ക് മറുപടി നല്കാന് ഉറച്ച് പാകിസ്ഥാന് ഇറങ്ങുമ്പോള് തോല്വി തൊടാതെ കിരീട നേട്ടത്തിലേക്ക് എത്താനാവും ഇന്ത്യ ലക്ഷ്യമിടുക.
സൂപ്പര് ഫോറില് പാകിസ്ഥാന് എതിരെ ഇറങ്ങുമ്പോള് പ്ലേയിങ് ഇലവനില് ഇന്ത്യ മാറ്റം വരുത്താന് സാധ്യതയുണ്ട്. പവര്പ്ലേയിലെ സ്കോറിങ്ങിന്റെ വേഗക്കുറവ് ഇന്ത്യക്ക് പരിഹരിക്കണം. ആവേശ് ഖാന് പകരം ബൗളിങ്ങില് മറ്റൊരു താരവും പ്ലേയിങ് ഇലവനില് എത്തിയേക്കും.
രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി അക്ഷര് പട്ടേല് ഇന്ത്യക്ക് മുന്പിലുണ്ട്. അതല്ലെങ്കില് ഓള്റൗണ്ടര്മാരായി ആര് അശ്വിനേയും ദീപക് ഹൂഡയേയും പരിഗണിക്കാം. ഗ്രൂപ്പ് ഘട്ടത്തില് 5 വിക്കറ്റിനാണ് പാകിസ്ഥാനെ ഇന്ത്യ വീഴ്ത്തിയത്. പിന്നാലെ ഹോങ്കോങ്ങിനേയും തോല്പ്പിച്ച് ഇന്ത്യ സൂപ്പര് ഫോറിലേക്ക് എത്തി.
Getting into the #AsiaCup2022 Super Four groove #TeamIndia pic.twitter.com/VMcyG9ywQ5
â BCCI (@BCCI) September 2, 2022
ഹോങ്കോങ്ങിനെതിരെ രാഹുല്, കോഹ് ലി ഉള്പ്പെടെയുള്ളവര് റണ്റേറ്റ് ഉയര്ത്താന് പ്രയാസപ്പെട്ടത് വിവാദമായിരുന്നു. എന്നാല് മറുവശത്ത് ഹോങ്കോങ്ങിനെ പാകിസ്ഥാന് തകര്ത്ത് തരിപ്പണമാക്കി. രണ്ടാമത്തെ മത്സരത്തില് 155 റണ്സ് മാര്ജിനില് ഹോങ്കോങ്ങിനെ വീഴ്ത്തിയാണ് പാകിസ്ഥാന് സൂപ്പര് ഫോറിലേക്ക് വന്നത്. 10 ഓവറില് 38 റണ്സിനാണ് ഹോങ്കോങ്ങിനെ ഇന്ത്യ ചുരുട്ടിക്കെട്ടിയത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


