
ഇടംകൈയൻ ബാറ്റർ, വിക്കറ്റ് കീപ്പർ, ഓപ്പണർ, വെടിക്കെട്ട് ബാറ്റിങ്

News Now
എസ്എഫ്ഐ സമരത്തിനിടെ ഇടിവള ഉപയോഗിച്ച് മർദനം; പൊലീസുകാരൻ മദ്യപിച്ചതായി സ്ഥിരീകരണം, സസ്പെൻഷൻ
ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി, കേസെടുത്തു

20 കാരി കീര്‍ത്തനയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന്; ആണ്‍സുഹൃത്തിനെതിരെ വീട്ടുകാര്‍

കറാച്ചി: പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിച്ച കൗമാര താരങ്ങള്‍ക്കായുള്ള സ്കൂള്‍ ക്രിക്കറ്റ് പോരാട്ടത്തില്‍ സെഞ്ച്വറിയടിച്ച് ശ്രദ്ധേയനായി വിദ്യാര്‍ഥിയായ 'ആദം ഗില്‍ക്രിസ്റ്റ്'! പേരടക്കം സകലതും ഓസീസ് ഇതിഹാസം അദം ഗിൽക്രിസ്റ്റിനു സമാനമായതാണ് താരത്തെ ശ്രദ്ധേയനാക്കിയത്. ഇതിഹാസ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ പേര് മാതാപിതാക്കള്‍ അറിഞ്ഞിട്ടതു പോലെ താരം ബാറ്റും വീശി.
മത്സരത്തില്‍ 11 ബൗണ്ടറികള്‍ ഉള്‍പ്പെടെ 108 പന്തില്‍ ആദം ഗില്‍ക്രിസ്റ്റ് 117 റണ്‍സ് അടിച്ചെടുത്തു. ഓസ്ട്രേലിയന്‍ ഇതിഹാസ ക്രിക്കറ്റര്‍ ആദം ഗില്‍ക്രിസ്റ്റിനെ പോലെ തന്നെ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് പാകിസ്ഥാന്റെ ഈ കൗമാര ഗില്‍ക്രിസ്റ്റും. മാത്രമല്ല ഇതിഹാസ ഗില്‍ക്രിസ്റ്റിനെ പോലെ ഇടംകൈയന്‍ ബാറ്ററും ഓപ്പണറുമാണ് ഈ കൗമാര താരം!
WHAT TO READ NEXT

'കോഹ്ലിയോട് അത് ചെയ്യരുതായിരുന്നു'!
കമ്രാന്‍ പബ്ലിക്ക് സ്കൂളും ഹാപ്പി പാലസ് ഗ്രാമര്‍ സ്കൂളും തമ്മിലുള്ള പോരാട്ടത്തിലാണ് താരത്തിന്റെ ഗംഭീര സെഞ്ച്വറി. മത്സരത്തില്‍ ആദം ഗില്‍ക്രിസ്റ്റ് നേടിയ 117 റണ്‍സിന്റെ ബലത്തില്‍ കമ്രാന്‍ സ്കൂള്‍ 40 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സെന്ന കൂറ്റന്‍ സ്കോറുയര്‍ത്തി. ഹാപ്പി പാലസ് സ്കൂളിന് 125 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. കമ്രാന്‍ സ്കൂളിന് 172 റണ്‍സിന്റെ വമ്പന്‍ ജയം.
പേര് ഗില്‍ക്രിസ്റ്റ് എന്നാണെങ്കിലും പാക് കൗമാരക്കാരന്റെ ഇഷ്ടതാരം പക്ഷേ ഓസീസ് ഇതിഹാസമല്ല. അത് ശ്രീലങ്കന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കുമാര്‍ സംഗക്കാരയാണ്. മകന് ആദം എന്നാണ് അമ്മ പേരിട്ടത്. ക്രിക്കറ്റ് ആരാധകനും കടുത്ത ഓസ്ട്രേലിയന്‍ ഫാനുമായി അച്ഛന് ആദം എന്ന പേരിനൊപ്പം ഗില്‍ക്രിസ്റ്റ് എന്നു കൂടി ചേര്‍ക്കുകയായിരുന്നു.
WHAT TO READ NEXT

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം
Summary
A young cricketer from Karachi, named Adam Gilchrist, has captured attention by scoring 117 runs in a school competition organised by the Pakistan Cricket Board
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



