സെഞ്ച്വറിയടിച്ച് ചരിത്രമെഴുതി ജെയിംസ് വിൻസ്, ആദ്യ താരം!

യൂറോപ്യൻ ടി20 പ്രീമിയർ ലീ​ഗിൽ ശതകവുമായി പുതിയ നേട്ടം സ്വന്തമാക്കി ഡബ്ലിൻ ​ഗാർഡിയൻസിന്റെ ഇം​ഗ്ലീഷ് ബാറ്റർ

James Vince
James Vincex
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :18 സെപ്റ്റംബർ 2026, 11:03 am IST

ഡബ്ലിൻ: യൂറോപ്യൻ ടി20 പ്രീമിയർ ലീ​ഗ് (ഇടിപിഎൽ) ചരിത്രത്തിൽ പുതിയ അധ്യായം എഴുതി ചേർത്ത് ഡബ്ലിൻ ​ഗാർഡിയൻസിന്റെ ഇം​ഗ്ലീഷ് താരം ജെയിംസ് വിൻസ്. ലീ​ഗിന്റെ ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന അപൂർവ നേട്ടം ജെയിംസ് വിൻസ് സ്വന്തമാക്കി. റോട്ടർഡാം റോക്കേഴ്സിനെതിരായ പോരാട്ടത്തിലാണ് താരത്തിന്റെ ചരിത്രമെഴുതിയ സെഞ്ച്വറി.

61 പന്തിൽ പുറത്താകാതെ 10 ഫോറും 5 സിക്സും സഹിതം ജെയിംസ് വിൻസ് 106 റൺസ് അടിച്ചുകൂട്ടി. താരത്തിന്റെ സെഞ്ച്വറി മികവിൽ ഡബ്ലിൻ ​ഗാർഡിയൻസ് 5 വിക്കറ്റ് ജയവും സ്വന്തമാക്കി.

റോട്ടർഡാം റോക്കേഴ്സ് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 188 റൺസെന്ന ഭേദപ്പെട്ട സ്കോറുയർത്തി. എന്നാൽ ജെയിംസ് വിൻസ് ഒരറ്റത്ത് വീഴാതെ പൊരുതിയതോടെ ഒരോവർ ബാക്കി നിൽക്കെ 5 വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്ത് ഡബ്ലിൻ വിജയം സ്വന്തമാക്കി. ഇതോടെ ലീ​ഗിലെ ആദ്യഘട്ട പോരാട്ടങ്ങൾ അവസാനിച്ചു. റോട്ടർ‌ഡാം റോക്കേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി.

189 റൺ‌സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ ഡബ്ലിന് ഡേവിഡ് വില്ലിയെ (0) തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ജെയിംസ് വിൻസ് ക്രീസിൽ നിലയുറപ്പിച്ചതോടെ റോട്ടർഡാമിനു മറ്റ് വഴികൾ ഇല്ലാതെയായി. ഹാരി ടെക്റ്റർ (20 പന്തിൽ 29 റൺസ്), സഞ്ജയ് കൃഷ്ണമൂർത്തി (17 പന്തിൽ 24) എന്നിവരെ കൂട്ടുപിടിച്ചാണ് ജെയിംസ് വിൻസ് ടീമിനു ജയമൊരുക്കിയത്.

News Now

Summary

James Vince made history on the final day of the ETPL league stage, becoming the first batter to score a century in the competition as Dublin Guardians chased down Rotterdam Dockers' 188 for five to win by five wickets with six balls remaining

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates