
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

മാഞ്ചസ്റ്റര്: മാച്ച് വിന്നിങ് ഇന്നിങ്സോടെ പരമ്പര ജയത്തിലേക്ക് ടീമിനെ എത്തിച്ചതിന് പിന്നാലെ ആഘോഷങ്ങളിലും നിറഞ്ഞു നിന്നത് ഋഷഭ് പന്തായിരുന്നു. ഇവിടെ മാന് ഓഫ് ദി മാച്ച് ആയതിന് ലഭിച്ച ഷാംപെയ്ന് മുന് പരിശീലകന് രവി ശാസ്ത്രിക്ക് നല്കിയും പന്ത് ശ്രദ്ധ പിടിച്ചു.
ഇത്തവണത്തെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില് കമന്റേറ്ററുടെ റോളിലായിരുന്നു രവി ശാസ്ത്രി. ഓള്ഡ് ട്രഫോര്ഡിലെ നിറഞ്ഞ കാണികള്ക്ക് മുന്പില് നിന്ന് രവി ശാസ്ത്രിക്ക് പന്ത് ഷാംപെയ്ന് കൈമാറി. പന്തിന് പുറമെ വിരാട് കോഹ്ലിയും ഷ്യാംപെയ്ന് രവി ശാസ്ത്രിക്ക് ഓഫര് ചെയ്തു. എന്നാല് രവി ശാസ്ത്രി സ്വീകരിച്ചില്ല.
Pant offering his champagne to Ravi Shastri#INDvENG #OldTrafford #Pant #TeamIndia pic.twitter.com/n9HguNNuID
â Tejesh R. Salian (@tejrsalian) July 17, 2022
സമ്മാനദാന ചടങ്ങിലും കളിക്കാരുടെ ഷാംപെയ്ന് ആഘോഷം നിറഞ്ഞതോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന് പറഞ്ഞ് രോഹിത് ശര്മയ്ക്ക് ഋഷഭ് പന്തിനേയും ശിഖര് ധവാനേയുമെല്ലാം നിര്ബന്ധിക്കേണ്ടതായി വന്നു. അര്ഷ്ദീപ് സിങ്ങിന്റെ കൈകളിലേക്കാണ് രോഹിത് ട്രോഫി നല്കിയത്.
Virat Kohli offering Ravi Shastri the champagne bottle after the win. pic.twitter.com/vchQCOH8Zv
â Mufaddal Vohra (@mufaddal_vohra) July 17, 2022
WINNERS pic.twitter.com/iYu3JSsI5j
â Sky Sports Cricket (@SkyCricket) July 17, 2022
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


