ആദ്യം ഒളിംപിക്‌സ് സ്വര്‍ണം, പിന്നെ വിവാഹ മോതിരം! പാരിസിലെ ബാഡ്മിന്റണ്‍ 'റൊമാന്‍സ്' (വീഡിയോ)

ചൈനീസ് താരത്തിന്‍റെ വിവാഹാഭ്യര്‍ഥന വൈറല്‍

China shuttler gets marriage proposal
ചൈനീസ് ബാഡ്മിന്റണ്‍ താരം ഹുവാങ് യാ ക്വിയോങിനോട് വിവാഹാഭ്യര്‍ഥന നടത്തുന്ന സഹ താരം ലിയു യചാന്‍എക്സ്
Edited by :renjith.k
Last Updated :3 ഓഗസ്റ്റ് 2024, 3:26 pm IST

പാരിസ്: മത്സരം ജയിച്ചതിനു പിന്നാലെ ചൈനീസ് ബാഡ്മിന്റണ്‍ താരം ഹുവാങ് യാ ക്വിയോങിനു രണ്ട് സുവര്‍ണ സമ്മാനങ്ങളാണ് കിട്ടിയത്. ഒന്ന് ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍. മറ്റൊന്നു സഹ താരമായ ലിയു യചാന്‍ കൈവിരലില്‍ അണിയിച്ച വിവാഹ മോതിരം. രണ്ടും താരം സന്തോഷത്തോടെ ഏറ്റുവാങ്ങി.

പാരിസ് ഒളിംപിക്‌സിന്റെ മിക്‌സഡ് ഡബിള്‍സ് ഫൈനല്‍ പോരാട്ടത്തിനു പിന്നാലെയാണ് റൊമാന്‍സ് രംഗങ്ങള്‍ അരങ്ങേറിയത്. മത്സര ശേഷം ക്വിയോങിനു മുന്നില്‍ മുട്ടു കുത്തി നിന്ന് യചാന്‍ തന്നെ വിവാഹം കഴിക്കാന്‍ സമ്മതമാണോയെന്നു ചോദിച്ചു. പോക്കറ്റില്‍ നിന്നു വിവാഹ മോതിരം കൈയിലെടുത്തായിരുന്നു ചോദ്യം. ക്വിയോങ്് സമ്മതമറിയിച്ചതോടെ മോതിരം കൈവിരലില്‍ അണിയിച്ചു. പിന്നാലെ ഇരുവരും കെട്ടിപ്പിടിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇങ്ങനെയൊരു വിവാഹാഭ്യര്‍ഥന പാരിസില്‍ വച്ച് യചാന്‍ നടത്തുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നു വികാരധീനയായി ക്വിയോങ് കരച്ചില്‍ അടക്കാന്‍ പാടുപെട്ടു വ്യക്തമാക്കി. താന്‍ അങ്ങേയറ്റം സന്തോഷവതിയാണെന്നു താരം. ഒളിംപിക് ചാമ്പ്യനാകാന്‍ മുഴുവന്‍ ശ്രദ്ധയും പരിശീലനമടക്കമുള്ള കാര്യങ്ങള്‍ക്കു നല്‍കിയിരിക്കുകയായിരുന്നു. സ്വര്‍ണം നേടിയ ശേഷം ഇങ്ങനെയൊരു നിമിഷം വളരെ വളരെ സന്തോഷം തരുന്ന കാര്യമാണ് ക്വിയോങ് പറഞ്ഞു.

മിക്‌സഡ് ഡബിള്‍സ് പോരാട്ടത്തില്‍ ക്വിയോങും സെങ് സ്വിവേയിയും ചേര്‍ന്ന സഖ്യമാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഫൈനലില്‍ ദക്ഷിണ കൊറിയയുടെ ജിയോങ് നാ ഉന്‍- കിം വോന്‍ ഹു സഖ്യത്തെയാണ് ചൈനീസ് സഖ്യം വീഴ്ത്തിയത്. സ്‌കോര്‍: 21-8, 21-11.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now