ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് വെങ്കലം; സെമിയില്‍ ചൈനയോട് തോറ്റ് പുറത്ത്

കഴിഞ്ഞ ഗെയിംസില്‍ ഫൈനലില്‍ ചൈനയോട് തോറ്റ് ഇന്ത്യ വെള്ളി മെഡല്‍ നേടിയിരുന്നു

asian games badminton
Asian Games 2026 | Indian shuttlers setttle for bronze in team event
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :23 സെപ്റ്റംബർ 2026, 4:40 pm IST

നാഗോയ: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് വെങ്കല മെഡല്‍. സെമിഫൈനലില്‍ ശക്തരായ ചൈനയോട് 1-3 എന്ന സ്‌കോറിന് പരാജയപ്പെട്ടാണ് ഇന്ത്യന്‍ പുരുഷ ടീം വെങ്കല മെഡലില്‍ തങ്ങളുടെ മത്സരം അവസാനിപ്പിച്ചത്. 2023ല്‍ ഹാങ്ചൗവില്‍ നടന്ന കഴിഞ്ഞ ഗെയിംസില്‍ ഫൈനലില്‍ ചൈനയോട് തോറ്റ് ഇന്ത്യ വെള്ളി മെഡല്‍ നേടിയിരുന്നു. ഇത്തവണയും ചൈനീസ് മുന്നേറ്റത്തിന് മുന്നില്‍ ഇന്ത്യക്ക് അടിപതറുകയായിരുന്നു. സാത്വിക് സായ്‌രാജ് രാങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും മാത്രമാണ് ഇന്ത്യക്കായി മത്സരത്തില്‍ വിജയം നേടിയത്.

ആദ്യ സിംഗിള്‍സില്‍ ലോക 14-ാം നമ്പര്‍ താരമായ ലക്ഷ്യ സെന്‍, 6-ാം നമ്പര്‍ താരം ഷി യു ക്വിയോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് (16-21, 18-21) പരാജയപ്പെട്ടതോടെ ചൈന 1-0 ന് മുന്നിലെത്തി. എന്നാല്‍ ആദ്യ ഡബിള്‍സില്‍ ലോക ചാംപ്യന്മാരായ ലിയാങ് വെയ് കെങ് - വാങ് ചാങ് സഖ്യത്തെ അട്ടിമറിച്ച് സാത്വിക്- ചിരാഗ് ഷെട്ടി കൂട്ടുകെട്ട് (21-11, 22-20) ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

രണ്ടാം സിംഗിള്‍സില്‍ ഇറങ്ങിയ യുവതാരം ആയുഷ് ഷെട്ടി ലോക 12-ാം നമ്പര്‍ താരം ലി ഷി ഫെങ്ങിനോട് (19-21, 13-21) പരാജയപ്പെട്ടതോടെ ചൈന വീണ്ടും 2-1ന് മുന്‍തൂക്കം നേടുകയായിരുന്നു. തുടര്‍ന്നു നടന്ന മത്സരങ്ങളിലും തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ ഫലം കാണാതെ പോയതോടെയാണ് ഇന്ത്യന്‍ പുരുഷ ടീം വെങ്കല മെഡലില്‍ തൃപ്തിപ്പെടേണ്ടി വന്നത്.

News Now

Summary

Asian Games 2026 | Indian shuttlers setttle for bronze in team event

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates