ഗോദയിലും കൈയകലെ മെഡല്‍! വിനേഷ് ഫോഗട്ട് സെമിയില്‍

പ്രീ ക്വാര്‍ട്ടറില്‍ ഒളിംപിക് ചാമ്പ്യനെ വീഴ്ത്തിയ വിനേഷ് ക്വാര്‍ട്ടറില്‍ യുക്രൈന്‍ താരത്തെ മലര്‍ത്തിയടിച്ചു

 Vinesh Phogat storms into semi
ഒളിംപിക്സ് ഗുസ്തിയില്‍ ഒക്‌സാന ലിവാഷിനെയെ നേരിടുന്ന ഇന്ത്യയുടെ വിനേഷ് ഫോഗട്ട് (ചുവപ്പ്)എപി
Edited by :renjith.k
Last Updated :6 ഓഗസ്റ്റ് 2024, 5:13 pm IST

പാരിസ്: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും കരുത്തായി ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്. വനിതകളുടെ 50 കിലോ ഗ്രാമില്‍ വിനേഷ് സെമിയിലേക്ക് മുന്നേറി. ഒരു ജയം കൂടി നേടിയാല്‍ താരത്തിനു മെഡലുറപ്പ്.

സെമി ഉറപ്പിച്ചതോടെ മറ്റൊരു നേട്ടവും താരം സ്വന്തമാക്കി. ഒളിംപിക്സ് ഗുസ്തി സെമിയിലെത്തുന്ന ആദ്യ വനിതാ താരമായി വിനേഷ് മാറി. പ്രീക്വാര്‍ട്ടറില്‍ നിലവിലെ ഒളിംപിക് ചാമ്പ്യന്‍ ജപ്പാന്‍ യുയി സുസാകിയെ മലര്‍ത്തിയടിച്ച് ക്വാര്‍ട്ടറിലെത്തിയ വിനേഷ് അവസാന എട്ടില്‍ യുക്രൈന്‍ താരം ഒക്‌സാന ലിവാഷിനെ വീഴ്ത്തിയാണ് സെമിയിലേക്ക് മുന്നേറിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ക്വാര്‍ട്ടറില്‍ 7-5 എന്ന സ്‌കോറിനാണ് വിനേഷ് വിജയം പിടിച്ചത്. നേരത്തെ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയുടെ ഭാരവും പേറി നീരജ് ചോപ്ര ഫൈനലുറപ്പിച്ചിരുന്നു. പിന്നാലെയാണ് വിനേഷിന്റെ സെമി പ്രവേശവും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now