
'നീണ്ട ഇടവേള കഴിഞ്ഞു... നാളെ കളിക്കാനിറങ്ങും'; പാറ്റ് കമ്മിന്‍സ് വരുന്നു
നാളെ രാജസ്ഥാന് റോയല്‍സിനെതിരായ പോരാട്ടത്തില്‍ കളിക്കുമെന്ന് എസ്ആര്‍എച് നായകന്

ഹൈദരാബാദ്: പരിക്കേറ്റ് ദീര്‍ഘനാളായി കളത്തിനു പുറത്തായിരുന്നു ഓസ്ട്രേലിയന്‍ നായകന് പാറ്റ് കമ്മിന്‍സ് ഇടവേളയ്ക്കു ശേഷം കളിക്കാനൊരുങ്ങുന്നു. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി നാളെ കളിക്കാനിറങ്ങുമെന്നു എസ്ആര്‍എച് ക്യാപ്റ്റന്‍ കൂടിയായ കമ്മിന്‍സ് സ്ഥിരീകരിച്ചു. കമ്മിന്‍സ് വരുന്നതോടെ എസ്ആര്‍എച് നായക സ്ഥാനത്തു നിന്നു ഇഷാന് കിഷന് മാറും.
നാളെ രാജസ്ഥാന് റോയല്‍സിനെതിരായ പോരാട്ടത്തില്‍ കളിക്കുമെന്നാണ് കമ്മിന്‍സ് വ്യക്തമാക്കിയത്. സീസണില്‍ കമ്മിന്‍സ് കളിക്കുന്ന ആദ്യ ഐപിഎല്‍ പോരാട്ടം കൂടിയാണിത്.
32കാരനായ താരം ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. കമ്മിന്‍സിന്റെ വരവ് ഹൈദരാബാദിനു നല്കുന്ന ഊര്‍ജം ചെറുതല്ല. തന്റെ ഇന്‍സ്റ്റ പേജിലൂടെയാണ് കമ്മിന്‍സ് തിരിച്ചു വരവ് വ്യക്തമാക്കിയത്. ദീര്‍ഘ നാളായി കളിക്കാതിരിക്കുന്നു. നാളെ തിരിച്ചു വരുന്നു എന്ന കുറിപ്പോടെ പരിശീലനത്തിന്റെ ചിത്രങ്ങള്‍ പങ്കിട്ടാണ് കമ്മിന്‍സ് ഇന്‍സ്റ്റയില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Sunrisers Hyderabad have received a big boost ahead of their clash against Rajasthan Royals as their designated captain Pat Cummins has confirmed that he will play
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




