News Now
ഒമാനില് വിദേശ തൊഴിലാളി റിക്രൂട്ട്മെന്റില് പുതിയ ചട്ടങ്ങള്, അറിയേണ്ടതെല്ലാം
സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി; ഒക്ടോബർ 19 തിങ്കളാഴ്ചയും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു
വിവാഹത്തെച്ചൊല്ലി തര്ക്കം; ഇടുക്കിയില് 18 കാരിയെ കൊന്ന് പെട്രോള് ഒഴിച്ചു കത്തിച്ചു; 19 കാരന് പിടിയില്

മഞ്ഞളിലെ കുർക്കുമിൻ എന്താണ്? ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യും?

അഹമ്മദാബാദ്: ഇന്ത്യയെ വീഴ്ത്തി ലോകകപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ലോക കിരീടവുമായി ഓസ്ട്രേലിയന് നായകന് പാറ്റ് കമ്മിന്സിന്റെ ഉല്ലാസ യാത്ര. സബര്മതി നദിയിലൂടെ ആഡംബര നൗകയിലാണ് ഓസ്ട്രേലിയ ക്യാപ്റ്റന് ഉല്ലാസ യാത്ര നടത്തിയത്.
അപരാജിതരായ ഫൈനലില് എത്തിയ ഇന്ത്യയെ ഓള്റൗണ്ട് പ്രകടനങ്ങള് കൊണ്ടും പ്രൊഫഷണലിസന്റെ മികവിനാലും തകര്ത്താണ് ഓസ്ട്രേലിയ കിരീടം സ്വന്തമാക്കിയത്. അവരുടെ ആറാം കിരീട നേട്ടമായിരുന്നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്.
#WATCH | Gujarat: Australian Cricket team captain Pat Cummins poses with the ICC World Cup trophy on a Sabarmati river cruise boat in Ahmedabad. pic.twitter.com/WgZG2mrenk
â ANI (@ANI) November 20, 2023
ആറ് വിക്കറ്റിന്റെ വിജയമാണ് ഓസ്ട്രേലിയ നേടിയത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലില് ഓസ്ട്രേലിയയോടു പരാജയപ്പെടുന്നത്. നേരത്തെ 2003ല് സൗരവ് ഗാംഗുലി നായകനായ ടീം ഫൈനലില് വീണിരുന്നു. 20 വര്ഷങ്ങള്ക്കിപ്പുറം അതിനു കണക്കു തീര്ക്കാന് ഇറങ്ങിയ ഇന്ത്യക്ക് ഇന്നലെ തൊട്ടതെല്ലാം പിഴച്ചു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


