യഥാര്‍ഥ സ്‌പോര്‍ട്‌സ്മാന്‍ എന്നതിന്റെ മുദ്രയാണ് ഇവരില്‍ കാണുന്നതെന്ന് സച്ചിന്‍ പറഞ്ഞു

സച്ചിന്‍, പെലെ, ക്രിസ്റ്റ്യാനോ/ഫോട്ടോ: പിടിഐ
Last Updated :20 January 2024, 8:42 am IST

News Now

മുംബൈ: തന്റെ ഗോള്‍ വേട്ടയുടെ റെക്കോര്‍ഡ് മറികടന്ന ക്രിസ്റ്റിയാനോയെ അഭിനന്ദിച്ച പെലെയുടെ മനസിന് കയ്യടിച്ച് ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. യഥാര്‍ഥ സ്‌പോര്‍ട്‌സ്മാന്‍ എന്നതിന്റെ മുദ്രയാണ് ഇവരില്‍ കാണുന്നതെന്ന് സച്ചിന്‍ പറഞ്ഞു. 

സ്‌പോര്‍ട്‌സ് എന്ന് പറഞ്ഞാല്‍ ഇതാണ്. പെലെയില്‍ നിന്നുള്ള ഈ ഊഷ്മളമായുള്ള നീക്കം കാണാന്‍ മനോഹരമാണ്. കഴിവിനെ അംഗീകരിച്ച്, ക്രിസ്റ്റിയാനോയുടെ നേട്ടത്തെ ആഘോഷിക്കുന്നതിലൂടെ കാണാം യഥാര്‍ഥ സ്‌പോര്‍ട്‌സ്മാന്‍ എന്നതിലെ മുദ്ര.ഫുട്‌ബോള്‍ ലോകത്തിലെ പ്രതിഭകള്‍ക്ക് ഒരുപാട് സ്‌നേഹവും, ആദരവും, സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. 

പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം എന്ന റെക്കോര്‍ഡ് ആണ് പെലെയുടെ പേരില്‍ നിന്നും ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. കഗ്ലിയാരിക്കെതിരെ ഹാട്രിക് നേടിയതോടെ പെലെയുടെ 767 ഗോളുകള്‍ എന്ന നേട്ടം ക്രിസ്റ്റിയാനോ മറികടക്കുകയായിരുന്നു. 770 ഗോളുകളാണ് ഇപ്പോള്‍ ക്രിസ്റ്റിയാനോയുടെ പേരിലുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates