
ആശുപത്രി കിടക്കയില്‍ പെലെ; ഹൃദയം തൊടുന്ന ചിത്രവുമായി മകള്‍
ആശുപത്രി കിടക്കയില്‍ പിതാവിനെ കെട്ടിപ്പിടിച്ച് അദ്ദേഹത്തിന്റെ നെഞ്ചില്‍ കിടക്കുന്ന ഫോട്ടോയാണ് പെലെയുടെ മകള്‍ പങ്കുവെച്ചത്
സാവോപോളോ: ആരോഗ്യനില വീണ്ടെടുത്ത് ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് പെലെ. എന്നാല്‍ നവംബറില്‍ ആല്‍ബര്‍ട് ഐന്സ്റ്റീന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ ആരോഗ്യനില മോഷമാവുകയാണ് എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. അതിനിടയില്‍ ഹൃദയം തൊടുന്നൊരു ഫോട്ടോ പങ്കുവെച്ച് എത്തുകയാണ് പെലെയുടെ മകള്‍.
ആശുപത്രി കിടക്കയില്‍ പിതാവിനെ കെട്ടിപ്പിടിച്ച് അദ്ദേഹത്തിന്റെ നെഞ്ചില്‍ കിടക്കുന്ന ഫോട്ടോയാണ് പെലെയുടെ മകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇപ്പോഴും ഞങ്ങളവിടെ തന്നെയാണ്, പൊരുതിയും വിശ്വാസം കൈവിടാതെയും, ചിത്രം പങ്കുവെച്ച് കെലി കുറിക്കുന്നു.
A lot of news coming out about Pelé, but so far nothing official.
â Diego Montalvan (@DMontalvan) December 24, 2022
Peléâs daughter published this picture saying, âWe continue in the fight and in faithâ. pic.twitter.com/XC87eFrrCx
എന്നാല്‍ കാന്‍സര്‍ മൂര്‍ച്ഛിച്ചതായും പെലെയുള്ള വൃക്കകളുടേയും കരളിന്റേയും പ്രവര്‍ത്തനത്തെ അത് ബാധിച്ചതായുമാണ് അടുത്തിടെ ഡോക്ടര്‍മാര്‍ അറിയിച്ചത്. കീമോതെറാപ്പിയോട് ശരീരം പ്രതികരിക്കുന്നില്ലെന്നും പെലെയെ പാലിയേറ്റീവ് കെയര്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ



