അവസാന അഞ്ച് ഓവറിലാണ് തങ്ങളുടെ പദ്ധതികള്‍ തകിടം മറിഞ്ഞതെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:00 am IST

News Now

മുംബൈ: അവസാന അഞ്ച് ഓവറിലാണ് തങ്ങളുടെ പദ്ധതികള്‍ തകിടം മറിഞ്ഞതെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ. ഗുജറാത്തിന്റെ മുന്‍നിരയെ തകര്‍ക്കാന്‍ ചെന്നൈക്ക് കഴിഞ്ഞെങ്കിലും മില്ലറെ മടക്കി ജയത്തിലേക്ക് എത്തുന്നതില്‍ ചെന്നൈ പരാജയപ്പെടുകയായിരുന്നു. 

ഞങ്ങളുടെ തുടക്കം നന്നായിരുന്നു. ബൗളിങ് യൂണിറ്റ് എന്ന നിലയില്‍ ആദ്യ ആറ് ഓവറുകള്‍ നന്നായിരുന്നു. എന്നാല്‍ ഡേവിഡ് മില്ലറിനാണ് ക്രഡിറ്റ്. നല്ല ക്രിക്കറ്റ് ഷോട്ടുകള്‍ മില്ലറില്‍ നിന്ന് വന്നു. 169 ഒരു നല്ല സ്‌കോര്‍ ആണെന്നാണ് ഞങ്ങള്‍ക്ക് തോന്നിയത്. എന്നാല്‍ അവസാന അഞ്ച് ഓവറില്‍ ഞങ്ങളുടെ പ്ലാനുകള്‍ നടപ്പായില്ല, മത്സരത്തിന് ശേഷം രവീന്ദ്ര ജഡേജ പറഞ്ഞു. 

ട്വന്റി20 ക്രിക്കറ്റിന്റെ ഭംഗിയാണ് അത്

അവസാന ഓവറില്‍ ക്രിസ് ജോര്‍ദാന്റെ കൈകളിലേക്ക് പന്ത് നല്‍കാനാണ് ഞാന്‍ തീരുമാനിച്ചത്. 4-5 യോര്‍ക്കറുകള്‍ എറിയാന്‍ ജോര്‍ദാന് കഴിയും. നിര്‍ഭാഗ്യം കാരണം ഇന്ന് അതുണ്ടായില്ല. ട്വന്റി20 ക്രിക്കറ്റിന്റെ ഭംഗിയാണ് അത് എന്നും രവീന്ദ്ര ജഡേജ പറയുന്നു. 

3.5 ഓവറാണ് ഗുജറാത്തിന് എതിരെ ക്രിസ് ജോര്‍ദാന്‍ എറിഞ്ഞത്. എന്നാല്‍ വിക്കറ്റ് വീഴ്ത്താനായില്ല. 58 റണ്‍സും വഴങ്ങി. അവസാന ഓവറില്‍ ജോര്‍ദാന് എതിരെ ബൗണ്ടറിയും സിക്‌സും മില്ലര്‍ നേടിയതോടെയാണ് ഗുജറാത്ത് ജയം തൊട്ടത്. അവസാന ഓവറില്‍ നോ ബോള്‍ വന്നതും ഗുജറാത്തിന് കാര്യങ്ങള്‍ അനുകൂലമാക്കി.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ