News Now
Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ
എല്ലാ വെളുത്തുള്ളിയും ഒരുപോലെയല്ല; ഗുണങ്ങളിൽ മുന്നിൽ ഏത്?
1.2 ലിറ്റര് ത്രീ സിലിണ്ടര് പെട്രോള് എന്ജിന്, അഞ്ചു വേരിയന്റുകള്; ടൊയോട്ട ഗ്ലാന്സ ഫെയ്സ് ലിഫ്റ്റ് വിപണിയില്, പ്രാരംഭ വില 6.99 ലക്ഷം രൂപ

പ്രവാചകനെതിരെ കമന്റ്; ശ്രീലങ്കന് സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

കാബുള്: അഫ്ഗാനിസ്ഥാന്-പാകിസ്ഥാന് ഏകദിന പരമ്പര മാറ്റിവെച്ചു. പാകിസ്ഥാന് ക്രിക്കറ്റ് ബോര്ഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്തംബര് ആദ്യമാണ് പരമ്പര നടക്കേണ്ടിയിരുന്നത്.
എന്നാല് രാജ്യത്തെ ഭരണം താലിബാന് ഏറ്റെടുത്തതിന് പിന്നാലെയുണ്ടായ പ്രശ്നങ്ങളെ തുടര്ന്ന് പരമ്പര മാറ്റി വയ്ക്കണം എന്ന ആവശ്യം അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ബോര്ഡ് മുന്പോട്ട് വെക്കുകയായിരുന്നു.
PCB has accepted ACB's request to postpone next monthâs ODI series due to playersâ mental health issues, disruption in flight operations in Kabul, lack of broadcast facilities and increased Covid-19 cases in Sri Lanka. Both boards will try to reschedule the series in 2022.
â Pakistan Cricket (@TheRealPCB) August 23, 2021
ശ്രീലങ്കയാണ് പാകിസ്ഥാന്-അഫ്ഗാന് ഏകദിനത്തിന് വേദിയാവേണ്ടിയിരുന്നത്. യുഎഇയില് ഐപിഎല് ഒരുക്കങ്ങളായതിനെ തുടര്ന്നാണ് ശ്രീലങ്ക വേദിയായി തീരുമാനിച്ചത്. എന്നാല് ശ്രീലങ്കയില് കോവിഡ് കേസുകള് ഉയര്ന്നതും അഫ്ഗാനില് നിന്ന് യാത്ര ചെയ്യുന്നതിനുള്ള തടസവും കളിക്കാരുടെ മാനസികാരോഗ്യ പ്രശ്നങ്ങളും മുന്നിര്ത്തിയാണ് പരമ്പര മാറ്റി വെക്കുന്നതെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്ഡ് വ്യക്തമാക്കി.
ബ്രോഡ്കാസ്റ്റേഴ്സിനെ ലഭിക്കുന്നതിലെ പ്രതിസന്ധിയും പരമ്പര മാറ്റി വയ്ക്കുന്നതിന് കാരണമായി. 2022ലേക്കാണ് പരമ്പര മാറ്റി വെച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനില് നിന്ന് റോഡ് മാര്ഗം പാകിസ്ഥാനിലേക്ക് വന്ന്, അവിടെ നിന്ന് ദുബായി വഴി ശ്രീലങ്കയിലേക്ക് പറക്കാനാണ് അഫ്ഗാന് ടീം പദ്ധതിയിട്ടിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

