ചാമ്പ്യന്‍സ് ലീഗ് കളിക്കുമ്പോള്‍ വീട്ടില്‍ കള്ളന്‍മാര്‍ കയറി; മെഡലുകള്‍ മുഴുവന്‍ അടിച്ചുമാറ്റി; വെളിപ്പെടുത്തി ചെല്‍സി താരം (വീഡിയോ)

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:49 am IST

News Now

ലണ്ടന്‍: തന്റെ വീട്ടില്‍ കയറി കള്ളന്‍മാര്‍ മെഡലുകള്‍ മോഷ്ടിച്ചെന്ന് വെളിപ്പെടുത്തി ചെല്‍സിയുടെ ഇംഗ്ലീഷ് പ്രതിരോധ താരം റീസ് ജെയിംസ്. നാല് പേര്‍ അടങ്ങിയ കള്ളന്‍മാരുടെ സംഘം വീട്ടില്‍ കയറുന്നത് സാധനങ്ങള്‍ മോഷ്ടിച്ച് ഇറങ്ങുന്നതുമായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് താരം മോഷണ വിവരം വെളിപ്പെടുത്തിയത്. മെഡലുകള്‍ വീണ്ടെടുക്കാന്‍ തന്നെ സഹായിക്കണമെന്നും താരം ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. താന്‍ ആ സമയത്ത് ചെല്‍സിക്കായി ചാമ്പ്യന്‍സ് ലീഗിലെ ആദ്യ പോരാട്ടത്തിന്റെ തിരക്കിലായിരുന്നു. സെനിത് സെന്റ് പീറ്റേഴ്‌സബര്‍ഗുമായാണ് ആദ്യ മത്സരത്തില്‍ ചെല്‍സി പോരാടിയത്. മത്സരം നടന്ന ദിവസമാണ് വീട്ടില്‍ മോഷണം ഉണ്ടായതെന്ന് 21കാരന്‍ വെളിപ്പെടുത്തി. വീട്ടില്‍ സ്വര്‍ണമടക്കമുള്ള ആഭരങ്ങള്‍ സൂക്ഷിച്ചിരുന്നില്ലെന്നും താരം പറയുന്നു. 

ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിന്റെ ഭാഗമായി ലഭിച്ച മെഡല്‍, സൂപ്പര്‍ കപ്പ് കിരീട നേട്ടവുമായി ബന്ധപ്പെട്ട മെഡല്‍, ഇംഗ്ലണ്ടിന് വേണ്ടി യൂറോ 2020ഫൈനല്‍ കളിച്ചപ്പോള്‍ ലഭിച്ച രണ്ടാം സ്ഥാനവുമായി ബന്ധപ്പെട്ട് ലഭിച്ച മെഡല്‍ എന്നിവയാണ് മോഷണം പോയിരിക്കുന്നതെന്ന് താരം വെളിപ്പെടുത്തി. ചെല്‍സിയുടേയും ഇംഗ്ലണ്ടിന്റേയും ആരാധകര്‍ മോഷ്ടാക്കളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കണമെന്നും തന്നെ സഹായിക്കണമെന്ന് 21കാരനായ ഇംഗ്ലീഷ് താരം അഭ്യര്‍ത്ഥിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates