ഗ്ലൗസസ്റ്റര്‍ഷെയറിനെതിരായ പോരാട്ടത്തില്‍ താരം ഔട്ടായതാണ് ആരാധകരില്‍ കൗതുകം ജനിപ്പിച്ചത്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:23 am IST

News Now

ലണ്ടന്‍: ഐപിഎല്ലില്‍ നിറം മങ്ങിയും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാതെയും വന്നതോടെ ഓപ്പണര്‍ പൃഥ്വി ഷാ ഇംഗ്ലണ്ടില്‍ കൗണ്ടി കളിക്കുകയാണ്. നോര്‍ത്താംപ്റ്റന്‍ഷെയറിനായാണ് താരം കളിക്കുന്നത്. കൗണ്ടിയില്‍ വണ്‍ ഡോ കപ്പ് നടക്കുകയാണ്. 

അതിനിടെ താരത്തിന്റെ കൗണ്ടിയിലെ ഒരു അപൂര്‍വ ഔട്ടാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഗ്ലൗസസ്റ്റര്‍ഷെയറിനെതിരായ പോരാട്ടത്തില്‍ താരം ഔട്ടായതാണ് ആരാധകരില്‍ കൗതുകം ജനിപ്പിച്ചത്. 

ടീമിനായി ഓപ്പണറായി ഇറങ്ങിയ താരം മികച്ച ഫോമില്‍ ബാറ്റ് വീശവേ പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ചു ഹിറ്റ് വിക്കറ്റായി മടങ്ങുകയായിരുന്നു. 

പോള്‍ വാന്‍ മീകരന്‍ എറിഞ്ഞ പന്തിലാണ് പൃഥ്വി പുള്‍ ഷോട്ടിനു ശ്രമിച്ചത്. എന്നാല്‍ താരത്തിനു അതു ബാറ്റില്‍ കൊള്ളിക്കാന്‍ സാധിച്ചില്ല. അടിതെറ്റി താരം ക്രീസില്‍ ഇരുന്നു പോയി. അതിനിടെ താരത്തിന്റെ കാല്‍ സ്റ്റംപില്‍ തട്ടിയതോടെ ബെയ്ല്‍സുകള്‍ വീണു. ഇതോടെ പൃഥ്വി ഹിറ്റ് വിക്കറ്റായി മടങ്ങി. 

മത്സരത്തില്‍ 35 പന്തില്‍ 34 റണ്‍സില്‍ നില്‍ക്കേയാണ് പൃഥ്വി അപ്രതീക്ഷിതമായി ഔട്ടായത്. മത്സരത്തില്‍ നോര്‍ത്താംപ്റ്റന്‍ഷെയര്‍ പരാജയപ്പെടുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates