
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിക്കു പിന്നാലെ കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് മുൻ താരം മദൻ ലാലും. ചൊവ്വാഴ്ച ന്യൂഡൽഹിയിലെ ജീവൻ ഹോസ്പിറ്റൽ ആന്റ് നേഴ്സിങ് ഹോമിൽ നിന്നാണ് മദൻ ലാൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.
'കോവിഡ് 19-ന് എതിരായ പോരാട്ടം. വാക്സിൻ സ്വീകരിച്ചതിൽ അഭിമാനിക്കുന്നു. ജീവൻ ഹോസ്പിറ്റൽ ആന്റ് നേഴ്സിങ് ഹോം ഇത് നന്നായി സംഘടിപ്പിച്ചു.', കുത്തിവെയ്പ്പ് എടുക്കുന്ന ചിത്രത്തിനൊപ്പം ട്വിറ്ററിലിട്ട പോസ്റ്റിൽ അദ്ദേഹം കുറിച്ചു.
In the fight against Covid -19 .. im vaccine strong!!! "Proud to get the Jab ". Organized and well handled at Jeewan hospital and nursing home !!! pic.twitter.com/Ur70FSxOyh
â Madan Lal (@MadanLal1983) March 2, 2021
നേരത്തെ അഹമ്മദാബാദിലെ അപ്പോളോ ആശുപത്രിയിൽ വെച്ചാണ് രവി ശാസ്ത്രി കോവിഡ് വാക്സിൻ സ്വീകരിച്ചത്. മുതിർന്ന പൗരൻമാർക്കുള്ള കോവിഡ് പ്രതിരോധ വാക്സിനേഷൻ തിങ്കളാഴ്ച മുതലാണ് രാജ്യമെമ്പാടും ആരംഭിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


