
റബാഡയുടെ യോര്‍ക്കര്‍, അമ്പരപ്പിച്ച് ബെയര്‍സ്റ്റോയുടെ 'നട്ട്മെഗ്' ബൗണ്ടറി(വീഡിയോ)
റബാഡയുടെ യോര്‍ക്കര്‍ എത്തിയത് ലെഗ് സ്റ്റംപ് ലൈനില്‍. തന്റെ കാലുകള്‍ക്കിടയിലൂടെ ബെയര്‍സ്റ്റോ ഫൈന്‍ ലെഗ്ഗിലൂടെ ബൗണ്ടറി നേടി
കാര്‍ഡിഫ്: രണ്ടാം ട്വന്റി20യില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തി സൗത്ത് ആഫ്രിക്ക ട്വന്റി20 പരമ്പരയില്‍ 1-1ന് ഒപ്പമെത്തി. 58 റണ്‍സിനാണ് സൗത്ത് ആഫ്രിക്കയുടെ ജയം. ഇവിടെ ഇംഗ്ലണ്ട് താരം ബെയര്‍സ്റ്റോയുടെ ഒരു ബൗണ്ടറിയാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ കൗതുകമാവുന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 207 റണ്‍സ് പടുത്തുയര്‍ത്തിയത്. റൊസൗവിന്റേയും ഹെന്‍ഡ്രിക്സിന്റേയും അര്‍ധ ശതകങ്ങളാണ് ഇവിടെ സൗത്ത് ആഫ്രിക്കയെ കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്. എന്നാല്‍ ചെയ്സ് ചെയ്ത് ഇറങ്ങിയ ഇംഗ്ലണ്ട് 149 റണ്‍സിന് ഓള്‍ഔട്ടായി.
30 റണ്‍സ് എടുത്ത ബെയര്‍സ്റ്റോയാണ് ഇവിടെ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. നാല് ഫോറും ബെയര്‍സ്റ്റോയുടെ ബാറ്റില്‍ നിന്ന് വന്നു. ഇതിലൊരു ബൗണ്ടറിയാണ് ഏവരേയും അമ്പരപ്പിച്ചത്. ഇംഗ്ലണ്ട് ഇന്നിങ്സിലെ 15ാം ഓവറിലാണ് സംഭവം. റബാഡയുടെ യോര്‍ക്കര്‍ എത്തിയത് ലെഗ് സ്റ്റംപ് ലൈനില്‍. തന്റെ കാലുകള്‍ക്കിടയിലൂടെ ബെയര്‍സ്റ്റോ ഫൈന്‍ ലെഗ്ഗിലൂടെ ബൗണ്ടറി നേടി.
â cric fun (@cric12222) July 28, 2022
ബെയര്‍സ്റ്റോയുടെ ഷോട്ടിലൂടെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ നാറ്റ് സിവറിനെയാണ് കമന്റേറ്റര്‍മാര്‍ ഓര്‍മിപ്പിച്ചത്. സീവറിന് എന്തും ചെയ്യാനാവും, ബെയര്‍സ്റ്റോയ്ക്ക് അതുപോലെ തന്നെ അനുകരിക്കാനും, കമന്ററി ബോക്സില്‍ നിന്ന് മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ

വെറും 18 പന്ത്, 50 റണ്‍സ്; അതിവേഗം അഭിഷേക്!


