
ദേശീയ കാറോട്ട മത്സരത്തിനിടെ അപകടം: കാർ സുരക്ഷാ മതിലിൽ ഇടിച്ച് തലകീഴായി മറിഞ്ഞു, റേസര്‍ കുമാറിന് ദാരുണാന്ത്യം
ദേശീയ കാറോട്ട മത്സരത്തിനിടെ കാർ ട്രാക്കില്‍ നിന്ന് തെന്നിമാറി സുരക്ഷാ മതിലിൽ ഇടിച്ച് റേസര്‍ കെ ഇ കുമാര്‍ അന്തരിച്ചു

ചെന്നൈ: ദേശീയ കാറോട്ട മത്സരത്തിനിടെയുണ്ടായ അപകടത്തിൽ റേസര്‍ കെ ഇ കുമാര്‍ (59) അന്തരിച്ചു. കുമാറിന്റെ കാര്‍ എതിരാളിയുടെ കാറിലിടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
ചെന്നൈയിലെ മദ്രാസ് അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ വെച്ച് നടന്ന എംആര്‍എഫ് ഇന്ത്യന്‍ നാഷണല്‍ കാര്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിനിടെയാണ് അപകടമുണ്ടായത്. മത്സരം തുടങ്ങി രണ്ടാം റൗണ്ടിനിടെയാണ് അപകടം നടന്നത്. കുമാര്‍ ഓടിച്ച കാർ ട്രാക്കില്‍ നിന്ന് തെന്നിമാറി സുരക്ഷാ മതിലിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ഉടൻതന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെതുടർന്ന് മത്സരം നിര്‍ത്തിവെച്ചു.
ദേശീയ തലത്തില്‍ നിരവധി കിരീടങ്ങള്‍ നേടിയ താരമാണ് കുമാര്‍. മരണത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
The crash that led to the death of veteran racer K.E. Kumar at the Madras International Circuit pic.twitter.com/jht1ysdzEv
â Santhosh Kumar (@giffy6ty) January 8, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ മിസോറാമിനെയും തകര്‍ത്ത് കേരളത്തിന്റെ വിജയക്കുതിപ്പ്; ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനല്‍ റൗണ്ടില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






